'തകർന്നിരുന്ന സമയത്ത് മാനിഫെസ്റ്റേഷൻ നന്നായി സഹായിച്ചു; അവിടെ നിന്ന് എനിക്ക് പിന്നെ താഴേക്ക് പോകേണ്ടി വന്നിട്ടില്ല'

2018 ന് ശേഷം എനിക്ക് സിനിമകൾ കിട്ടിയിട്ടില്ല.
Sanju Sivram
Sanju Sivramവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
2 min read

തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സഞ്ജു ശിവറാം. താൻ പോലും അറിയാതെ താൻ ഫീൽഡ് ഔട്ട് ആയി എന്ന മൂഡിൽ എത്തിയിരുന്നുവെന്നാണ് സഞ്ജു പറയുന്നത്. ഒരു ഘട്ടമെത്തിയപ്പോൾ താൻ മാനിഫെസ്റ്റേഷൻ പരിപാടിയിലേക്ക് ഒക്കെ പോയെന്നും അത് തന്റെ വളർച്ചയെ വളരെയധികം സഹായിച്ചുവെന്നും സഞ്ജു പറയുന്നു.

മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ‍ഞ്ജു. "കോവിഡ് സമയത്താണല്ലോ സിനിമ മേഖല തകരുന്നത്. അതിനു മുൻപേ ഞാൻ തകർന്നായിരുന്നു. ഞാൻ പോലും അറിയാതെ ഞാൻ ഫീൽഡ് ഔട്ട് ആയി എന്ന മൂഡിൽ എത്തിയിരുന്നു. ഞാനത് മനസിലാക്കി. പല ആളുകൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

എന്റെ തെറ്റു കൊണ്ടല്ല അങ്ങനെ സംഭവിച്ചത് എന്ന കാര്യം എനിക്കൊരു ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. അഭിപ്രായങ്ങൾ സ്വീകരിക്കുന്ന ഒരാളാണ് ഞാൻ. ചെയ്തതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതെന്താണ് എന്ന് ഞാൻ ചോദിക്കാറുണ്ട്. അത്തരം മോശം അഭിപ്രായങ്ങളൊന്നും ആ സമയത്ത് വന്നിട്ടുണ്ടായിരുന്നില്ല. 'ഒരു കുട്ടനാടൻ ബ്ലോ​ഗ്', 'അച്ചായൻസ്' എന്നീ സിനിമകളാണ് ഞാൻ ആ സമയത്ത് ചെയ്തിരുന്നത്.

'കുട്ടനാടൻ ബ്ലോ​ഗ്' വിജയിച്ചില്ല. അതിന് ശേഷം എനിക്ക് സിനിമയില്ല. 2018 ന് ശേഷം എനിക്ക് സിനിമകൾ കിട്ടിയിട്ടില്ല. 2019 ൽ വർത്തമാനം എന്നൊരു സിനിമ ചെയ്തു. അതല്ലാതെ എനിക്ക് സിനിമയൊന്നുമില്ല. പിന്നെ എനിക്കൊരു റിലീസ് വരുന്നത് 2021 ലാണ്. ഞാൻ അന്ന് മനസിലാക്കിയ ഒരു കാര്യം, ഞാൻ, ആമിർ ഖാൻ, ഹൃത്വിക് റോഷൻ ഞങ്ങളൊക്കെ മൂന്ന് വർഷം കൂടുമ്പോൾ ഒരു പടം ചെയ്യുന്ന ആൾക്കാരാണ്.

അങ്ങനെയൊരു പ്രത്യേക വിഭാ​ഗത്തിൽപ്പെട്ട ആൾക്കാരാണല്ലോ ഞാൻ എന്ന് തോന്നി. പക്ഷേ എന്റെ ഭാ​ഗ്യത്തിന് കോവിഡ് വന്ന് മൊത്തം തകർന്നപ്പോൾ മനസിലായി, എല്ലാവരും ലെവൽ ​ഗ്രൗണ്ടിലെത്തിയെന്ന്. അപ്പോൾ എനിക്ക് മറ്റുള്ളവർ ദു:ഖം പറയുമ്പോൾ ഒരു സന്തോഷമുണ്ടായിരുന്നു. അളിയാ ഇപ്പോൾ നിനക്ക് എന്നെ മനസിലാകുന്നുണ്ടല്ലോ എന്ന് ഞാൻ പറയും.

എനിക്ക് കോവിഡ് ഒക്കെ പണ്ടേ വന്നതാ എന്ന മൂഡിലായിരുന്നു ഞാൻ. ഒരു ഘട്ടമെത്തിയപ്പോൾ ഞാൻ 'ദ് സീക്രട്ട്' പോലെയുള്ള പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. പിന്നീട് ഞാൻ അങ്ങനെ മാനിഫെസ്റ്റേഷന്റെ പരിപാടിയിലേക്ക് അങ്ങനെ പോയി. അത് എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. അതായാത്, പോസിറ്റീവ് ആയി ചിന്തിക്കുന്നത് എന്നെ വല്ലാതെ സഹായിച്ചു.

അവിടെ നിന്ന് ഞാൻ തീരുമാനിക്കുകയാണ്, ഇനി താഴേക്ക് എനിക്കൊരു പോക്കില്ല, മുകളിലേക്ക് പോകുന്നുള്ളൂ എന്ന്. അതുകൊണ്ടാണോ അല്ലാതെയാണോ എന്ന് എനിക്കറിയില്ല. അവിടെ നിന്ന് എനിക്ക് താഴേക്ക് പോകേണ്ടി വന്നിട്ടില്ല. പിന്നെ എനിക്ക് റെ​ഗുലർ ആയി സിനിമകൾ കിട്ടാൻ തുടങ്ങി. മറ്റേത് എനിക്കൊരു ​ഗ്യാപ് ഉണ്ടായിരുന്നു.

ആ ​ഗ്യാപ്പുകൾ കുറഞ്ഞു വരുന്നു. ഞാൻ അങ്ങനെ മുന്നോട്ട് പോകുന്നുവെന്ന കാര്യം എനിക്ക് മനസിലായി. അപ്പോഴാണ് ജീവിതത്തിലെ പല തീരുമാനങ്ങളും ഞാനെടുക്കുന്നത്. വണ്ടി വാങ്ങിക്കണം, വീട് വാങ്ങണം എന്നൊക്കെ തോന്നുന്നത് ഞാൻ സെക്യൂേർഡ് ആയിരുന്ന സമയത്ത് അല്ല. എന്റെ കയ്യിൽ പൈസയില്ല, എന്നിട്ടും ഞാൻ അതിലേക്ക് പോയി. ഇനി അങ്ങോട്ട് നല്ലതേ വരൂ എന്ന തീരുമാനത്തിന്റെ പുറത്താണ് ഞാൻ മുന്നോട്ട് പോയത്". -സഞ്ജു ശിവറാം പറഞ്ഞു.

Sanju Sivram
'തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന്‍ കരയുകയാണ്, അതിന് ശേഷം എന്റെ കൂടെ റെക്കോര്‍ഡിങിന് വന്നിട്ടില്ല'; വിങ്ങലോടെ കെഎസ് ചിത്ര
Sanju Sivram
'ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല'; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
Sanju Sivram
'ഞാന്‍ ഗര്‍ഭിണി ആണെങ്കില്‍ എന്താണ് പ്രശ്‌നം?'; കമന്റുകള്‍ക്ക് മറുപടിയുമായി അനുമോള്‍
Summary

Sanju Sivram talks about his career struggle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com