'എനിക്ക് അഭിരാമിയോട് വലിയ ക്രഷായിരുന്നു'; ഷാൻ റഹ്മാന്റെ വാക്കുകൾ വീണ്ടും വൈറൽ

ഈ വിഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Abhirami, Shaan Rahman
Abhirami, Shaan Rahmanഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

മലയാളത്തിൽ മാത്രമല്ല, അന്യഭാഷകളിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് അഭിരാമി. ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ചെറിയൊരിടവേള എടുത്തെങ്കിലും ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമാണ് നടി. താനും അഭിരാമിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് സം​ഗീത സംവിധായകൻ ഷാൻ റഹ്മാൻ ഒരിക്കൽ പറഞ്ഞിരുന്നു.

ഈ വിഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സൂപ്പർ സ്റ്റാർ റിയാലിറ്റി ഷോയുടെ വേദിയിൽ അഭിരാമി അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാൻ റഹ്മാൻ തന്റെ പഴയ ‘ക്രഷി’നെക്കുറിച്ച് വെളിപ്പെടുത്തിയത്. "എനിക്ക് അഭിരാമിയോട് വലിയൊരു ക്രഷ് ഉണ്ടായിരുന്നു.

'മെർക്കാറ' എന്ന ചിത്രം കണ്ടപ്പോൾ അഭിരാമിയെ തന്നെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ അഭിരാമിയുടെ കോൾ വന്നപ്പോൾ ശരിക്കും സന്തോഷമായി. 'മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ' എന്ന പാട്ട് പാടി അഭിരാമി എനിക്കൊരു വിഡിയോ അയച്ചു തന്നപ്പോൾ ആ സന്തോഷം ഇരട്ടിയായി. ഈ കാണുന്നതൊന്നും നോക്കേണ്ട, മൾട്ടി ടാലന്റഡ് ആയൊരു ആളാണ് ആ നിൽക്കുന്നത്".- ഷാൻ റഹ്മാൻ പറഞ്ഞു.

ഷാനിന്റെ ഈ വാക്കുകൾക്ക് മറുപടിയായി, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷാൻ റഹ്മാൻ ഗാനമായ ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലെ 'മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ' എന്ന സൂപ്പർഹിറ്റ് ഗാനം അഭിരാമി ആ വേദിയിൽ വെച്ച് ആലപിക്കുകയും ചെയ്തു. 'ബ്ലാസ്റ്റ്' ആണ് അഭിരാമിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

'ബ്ലാസ്റ്റ്' മികച്ച അഭിപ്രായങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ നേടുകയും ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ ആണ് അഭിരാമിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പ്രകാശ് വർമയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Abhirami, Shaan Rahman
'മഴവില്ലായേ...'; ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമി'ലെ ആദ്യ ഗാനം
Abhirami, Shaan Rahman
'ബ്രേക്ക് ഡാൻസിൽ അരങ്ങേറ്റം നടത്തിയിരുന്നു, പാട്ടെഴുതാനും വരയ്ക്കാനുമൊക്കെ നല്ല കഴിവുണ്ട്'; ശ്രീശാന്തുമായുള്ള അടുപ്പം പറഞ്ഞ് മധു ബാലകൃഷ്ണൻ
Abhirami, Shaan Rahman
'ഞാൻ വളർന്നത് സിം​ഗിൾ ആയിട്ടുള്ള ഒരു സ്ത്രീയെ കണ്ടാണ്'; വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് രഞ്ജിനി ഹരിദാസ്
Summary

Shaan Rahman talks about Abhirami.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com