'അവധിയെടുത്ത് അല്‍പ്പം ആഘോഷിക്കൂ': നരേന്ദ്ര മോദിയോട് ഷാരുഖ് ഖാന്‍

മോദിക്ക് ബര്‍ത്ത്‌ഡേ ആശംസിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍
നരേന്ദ്ര മോദി, ഷാരുഖ് ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
നരേന്ദ്ര മോദി, ഷാരുഖ് ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

73ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയത്തിലേയും സിനിമയിലേയും നിരവധി പ്രമുഖരാണ് മോദിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ മോദിക്ക് ബര്‍ത്ത്‌ഡേ ആശംസിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. 

അവധിയെടുത്ത് കുറച്ച് ആഘോഷിക്കൂ എന്നാണ് ഷാരുഖ് ഖാന്‍ മോദിയോട് പറഞ്ഞത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദി ജിക്ക് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. സന്തോഷകരവും അരോഗ്യകരവുമായ ദിവസമായിരിക്കട്ടേ. ജോലിയില്‍ നിന്ന് അവധിയെടുത്ത് കുറച്ച് ആഘോഷിക്കൂ, ബെസ്റ്റ് വിഷസ്.-ഷാരുഖ് ഖാന്‍ കുറിച്ചു. 

ഷാരുഖിനെ കൂടാതെ അക്ഷയ് കുമാറും മോദിക്ക് പിറന്നാള്‍ ആശംസിച്ചു. ഞങ്ങളെ വര്‍ഷങ്ങളോളം പ്രചോദിപ്പിക്കൂ. മികച്ച ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു എന്നാണ് അക്ഷയ് കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER