'എന്റെ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയാന്‍ കാരണം ആ ഭയം'; തുറന്നു പറഞ്ഞ് ഷാഹി കബീര്‍

ഷാഹി കബീര്‍ തിരക്കഥയെഴുതിയ ഉന്മാദം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
Shahi Kabir
Shahi Kabir
Updated on
1 min read

മലയാള സിനിമയിലെ പൊലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മുഖം നല്‍കിയ തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീര്‍. റിയലിസ്റ്റിക്കായ പൊലീസ് കഥകളാണ് ഷാഹി കബീറിന്റെ സിനിമകളില്‍ അവതരിപ്പിക്കുന്നത്. പുതിയ ചിത്രം ഉന്മാദത്തിലും ആ ഷാഹി കബീര്‍ ടച്ച് കാണാനാകും. എന്നാല്‍ ഷാഹി കബീര്‍ സിനിമകള്‍ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്.

രാഷ്ട്രീയം പറയുന്ന സിനിമകള്‍ ചെയ്യുമ്പോഴും ഷാഹി കബീര്‍ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ കുറവാണെന്ന വിമര്‍ശനം ശക്തമാണ്. എന്തുകൊണ്ടാണ് തന്റെ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നതെന്ന് പറയുകയാണ് ഷാഹി കബീര്‍. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷാഹി കബീറിന്റെ തുറന്നു പറച്ചില്‍.

''ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. സ്ത്രീകളുമായി അധികം സൗഹൃദങ്ങളൊന്നുമില്ല. പിന്നീട് കോളേജില്‍ വന്നപ്പോഴും പ്രണയമൊന്നും ഉണ്ടായിരുന്നില്ല. പൊളിറ്റിക്‌സ് ആയിരുന്നു. പിന്നെ പൊലീസില്‍ വന്നപ്പോള്‍ ആണ്‍ സംഘത്തിന്റെ കൂടെ തന്നെയാണ്. അതിനാല്‍ സ്ത്രീകഥാപാത്രങ്ങളെ എഴുതാനുളള എന്റെ ഭയമാണ് ഓന്നോ രണ്ടോ സീനില്‍ മാത്രമായി സ്ത്രീകള്‍ വരുന്നത്''ഷാഹി കബീര്‍ പറയുന്നു.

''ഈ സിനിമ മാറ്റി നിര്‍ത്തിയാല്‍ എന്റെ സിനിമകള്‍ നോക്കിയാല്‍ മനസിലാകും, സ്ത്രീ കഥാപാത്രങ്ങള്‍ കുറവായിരിക്കും. എന്റെ ഭയമായിരിക്കാം. ഒന്നോ രണ്ടോ സീനാണെങ്കിലും അതിലൊരു പ്രാധാന്യമുണ്ടാക്കിയെടുക്കുന്നത് എന്റെ ഭയത്തില്‍ നിന്നുമാണ്. ഈ സിനിമയില്‍ മാത്രമാണ്, ലിജോ മോള്‍ ഞാന്‍ ചെയ്ത സിനിമകളില്‍ കുറച്ച് അധികമുള്ള കഥാപാത്രം ചെയ്തത്. സൗമ്യ എന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ലിജോ അനുയോജ്യയാണെന്ന് തോന്നി. അതുകൊണ്ടാണ് ലിജോയെ ആ കഥാപാത്രത്തിലേക്ക് തെരഞ്ഞെടുത്തത്. കൂടാതെ ഏറെ ബഹുമാനിക്കുന്ന മികച്ചൊരു അഭിനേത്രി കൂടിയാണ് ലിജോ'' എന്നും ഷാഹി കബീര്‍ പറയുന്നു.

അതേസമയം ഷാഹി കബീര്‍ തിരക്കഥയെഴുതിയ ഉന്മാദം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. കിരണ്‍ ദാസ് ആണ് സംവിധാനം. ഈ ചിത്രവും പൊലീസ് കഥയാണ് പറയുന്നത്.

Shahi Kabir
'അന്ന് സൂര്യയുടെ മൂന്നിരട്ടിയാണ് എന്റെ പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും'; തുറന്ന് പറഞ്ഞ് ജ്യോതിക
Shahi Kabir
'മമ്മൂക്കയുടെ ഭാഗ്യം അവര്‍ തന്നെയാണ്'; പെങ്ങളെ എന്നും ചേര്‍ത്തു പിടിക്കണമെന്ന് പറഞ്ഞു; സുല്‍ഫത്തിനെക്കുറിച്ച് ഫിറോസ്
Shahi Kabir
നടി പ്രീതി സിന്റയും ബ്രെറ്റ് ലീയും പ്രണയത്തിലായിരുന്നുവോ? വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഓസീസ് ഇതിഹാസം
Summary

Shahi Kabir explains why the number of female characters in his films are less.

അതേസമയം ഷാഹി കബീര്‍ തിരക്കഥയെഴുതിയ ഉന്മാദം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. കിരണ്‍ ദാസ് ആണ് സംവിധാനം. ഈ ചിത്രവും പൊലീസ് കഥയാണ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com