'ഞങ്ങടെ സഖാവേ എന്ന് വിളിച്ച് നെഞ്ചുപൊട്ടി കരഞ്ഞവർ; ഈ യാത്രയയപ്പ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാവാം'

ജനഹൃദയങ്ങളിൽ വിഎസ് ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണ്.
V S Achuthanandan, Shammy Thilakan
ഷമ്മി തിലകൻ, വിഎസ് (V S Achuthanandan)ഫെയ്സ്ബുക്ക്
Updated on
2 min read

വിഎസ് വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല, സാധാരണ ജനങ്ങളുടെ ശബ്ദമായിരുന്നുവെന്ന് നടൻ ഷമ്മി തിലകൻ. ജനങ്ങളോടൊപ്പം നിന്ന, ജനങ്ങൾക്കു വേണ്ടി ജീവിച്ച ആ ജന നായകന് ലഭിച്ച ഈ യാത്രയയപ്പ്, ഒരുപക്ഷേ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാവാമെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്കിൽ അനുശോചനം രേഖപ്പെടുത്തി പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഷമ്മി തിലകൻ ഇക്കാര്യം പറഞ്ഞത്. ഞങ്ങടെ സഖാവേ' എന്ന് വിളിച്ച് നെഞ്ചുപൊട്ടി കരഞ്ഞ സാധാരണക്കാർ..!

അദ്ദേഹത്തിന്റെ ഓമകൾക്ക് മുന്നിൽ മൗനമായി നിന്ന കുട്ടികൾ..! തളർച്ച മറന്ന് മുദ്രാവാക്യം വിളിച്ച വൃദ്ധർ...! ഈ ദൃശ്യങ്ങൾ ഓരോന്നും ഓർമിപ്പിക്കുന്നത്, വിഎസ് വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല, സാധാരണ ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം എന്നതാണ്.

അവരുടെ ദുരിതങ്ങളിൽ താങ്ങും തണലുമായിരുന്നു. ജനഹൃദയങ്ങളിൽ വിഎസ് ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണ്. അത് മായ്ക്കാൻ ഒരു കാലത്തിനും സാധിക്കില്ല എന്നും ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കണ്ണീരിൽ കുതിർന്ന വിടവാങ്ങൽ:

വിപ്ലവ സൂര്യന് ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യം! സഖാവ് വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു രാഷ്ട്രീയ നേതാവിന്റേതിനേക്കാൾ ഉപരി, കേരളത്തിന്റെ മനസ്സിൽ ഒരു വികാരമായി മാറിക്കഴിഞ്ഞു എന്ന് തെളിയിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടത്.

വിലാപയാത്രയിലുടനീളം തടിച്ചുകൂടിയ ജനസാഗരം, ആ ജന നായകനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ആഴം വിളിച്ചോതി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയ വഴികളിലെല്ലാം അണമുറിയാത്ത ജനപ്രവാഹം.

പ്രായഭേദമന്യേ, രാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം കാത്തുനിന്നത്, ആ മഹാമനുഷ്യനെ ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യമർപ്പിക്കാനുമായിരുന്നു. ഓരോ മുഖത്തും നിഴലിച്ചിരുന്ന ദുഃഖം, ഓരോ കണ്ണിൽ നിന്നും അടർന്നുവീണ കണ്ണുനീർ തുള്ളികൾ - അത് വെറും സാധാരണ കണ്ണീരായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ മുഴുവൻ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.

'ഞങ്ങടെ സഖാവേ' എന്ന് വിളിച്ച് നെഞ്ചുപൊട്ടി കരഞ്ഞ സാധാരണക്കാർ..!

അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ മൗനമായി നിന്ന കുട്ടികൾ..!

തളർച്ച മറന്ന് മുദ്രാവാക്യം വിളിച്ച വൃദ്ധർ...!

ഈ ദൃശ്യങ്ങൾ ഓരോന്നും ഓർമ്മിപ്പിക്കുന്നത്, വി.എസ്. വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല,

സാധാരണ ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം എന്നതാണ്.

അവരുടെ ദുരിതങ്ങളിൽ താങ്ങും തണലുമായിരുന്നു.

V S Achuthanandan, Shammy Thilakan
'തമിഴിൽ നിന്ന് ഇതുപോലെയുള്ള സിനിമകൾ വന്നാൽ, ഞാൻ‌ അതിനു വേണ്ടി മരിക്കും'; മാരീസനെക്കുറിച്ച് ഫഹദ്

ജനഹൃദയങ്ങളിൽ വി.എസ്. ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണ്. അത് മായ്ക്കാൻ ഒരു കാലത്തിനും സാധിക്കില്ല. ജനങ്ങളോടൊപ്പം നിന്ന, ജനങ്ങൾക്കുവേണ്ടി ജീവിച്ച ആ ജനനായകന് ലഭിച്ച ഈ യാത്രയയപ്പ്, ഒരു പക്ഷെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാവാം.

ലാൽ സലാം, സഖാവേ..!!

നിങ്ങൾ മരിക്കുന്നില്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ വിപ്ലവത്തിന്റെ കനലായി നിങ്ങൾ എന്നും ജ്വലിച്ചുനിൽക്കും! - ഷമ്മിയുടെ വാക്കുകൾ.

V S Achuthanandan, Shammy Thilakan
'ആ മോഹന്‍ലാല്‍ ചിത്രം റീമേക്ക് ചെയ്യണം, കാലങ്ങളായി അമലിനോട് കെഞ്ചുകയാണ്'; ആഗ്രഹം പറഞ്ഞ് ഫഹദ് ഫാസില്‍

ജൂലൈ 21 വൈകുന്നേരം മൂന്നരയോടെയാണ് വി എസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്.

Summary

Actor Shammy Thilakan remembers former chief minister VS Achuthanandan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com