

ഓസ്ട്രേലിയൻ യാത്രയിലാണ് നടി ശോഭനയിപ്പോൾ. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഒരു താരകുടുംബത്തെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശോഭന. നടൻ നിവിൻ പോളിയേയും കുടുംബത്തെയുമാണ് സർപ്രൈസ് വിഡിയോയിലൂടെ ശോഭന ആരാധകർക്കു മുൻപിലെത്തിച്ചത്. നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിൻ പോളിയേയും കുടുംബത്തെയും ശോഭന കണ്ടുമുട്ടിയത്.
ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെന്നിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ‘എന്നോടൊപ്പം ഇതാരാണെന്ന് നോക്കൂ’ എന്ന ആമുഖത്തോടെയാണ് നിവിൻ പോളിയുടെ ഭാര്യയെയും മകളെയും ശോഭന പരിചയപ്പെടുത്തുന്നത്. അതിനുശേഷം നാടകീയമായി നിവിൻ പോളിയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നിവിൻ. ‘അപ്രതീക്ഷിത കൂടിക്കാഴ്ച’ എന്ന അടിക്കുറിപ്പോടെയാണ് ശോഭന വിഡിയോ പങ്കുവച്ചത്. രസകരമായ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായി. നിവിൻ പോളിയേയും കുടുംബത്തേയും ശോഭനയ്ക്കൊപ്പം കണ്ടതിലുള്ള അത്ഭുതവും ആരാധകർ പങ്കുവച്ചു.
'നിവിന്റെ മകൻ ശരിക്കും ജൂനിയർ നിവിൻ പോളി തന്നെ', 'ഡേയ് രണ്ട് നിവിൻ പോളിയോ', 'ആഹാ എന്താ രസമല്ലേ വളരെ മനോഹരമായ ഒരു കൂടിക്കാഴ്ച.. സൂപ്പർ മിന്നിച്ചു'- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates