'കളങ്കാവല്‍ നിമിഷങ്ങളില്‍ ഞാന്‍ പഠിച്ച പാഠം; ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളുള്ള മമ്മൂട്ടി'; ശ്രുതി രാമചന്ദ്രന്‍ പറയുന്നു

എന്നെ കളങ്കാവലിന്റെ ഭാഗമാക്കിയതിന് നന്ദി
Shruti Ramachandran, Mammootty
Shruti Ramachandran, Mammoottyഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടിയ്‌ക്കൊപ്പം കളങ്കാവലില്‍ അഭിനയിച്ചതിന്റെ സന്തോഷം പങ്കിട്ട് നടി ശ്രുതി രാമചന്ദ്രന്‍. തന്റെ പക്കല്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നുവെന്നും അതിനെല്ലാം മറുപടി നല്‍കിയ മമ്മൂട്ടി തിരിച്ച് കുറേ ചോദ്യങ്ങളും ചോദിച്ചുവെന്നാണ് ശ്രുതി പറയുന്നത്. ഇവിടെ നിലനില്‍ക്കാനും ചെറുപ്പമായിരിക്കാനും വേണ്ടത് ഈ ജിജ്ഞാസയാണെന്നും ശ്രുതി കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

Shruti Ramachandran, Mammootty
അനുരാഗ് കശ്യപ് മലയാളത്തിലേക്ക്? നായകന്‍ ആസിഫ് അലി; 'ഡെഡ്‌ലി കോമ്പോ' എന്ന് ആരാധകര്‍

''ഞാന്‍ സാധാരണ വൈകിയാണ് പോസ്റ്റിടുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും. എല്ലായിപ്പോഴും വൈകിയാണ് പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്നതും. പക്ഷെ ഇത് അങ്ങനെയല്ല. ഈ പോസ്റ്റ് കുറച്ച് വൈകിയിട്ടുണ്ട്, അതിന് കാരണം ഞാനിതെല്ലാം ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയമെടുത്തതിനാലാണ്. ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ദീപയ്ക്ക് ഒരുപാട് സ്‌നേഹം ലഭിക്കുന്നുണ്ട്. നന്ദി.

Shruti Ramachandran, Mammootty
എറണാകുളത്തപ്പന്‍ ക്ഷേത്ര പരിപാടിയില്‍ ദിലീപ്; പ്രതിഷേധത്തിന് പിന്നാലെ പിന്മാറ്റം

ഒരു സൂപ്പര്‍ താരത്തിന് ഒപ്പം അഭിനയിക്കുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ മഹത്തരമായിരുന്നു. എന്നാല്‍ കുറച്ചധികവും. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ കാണുമെന്ന് എന്നോട് പറഞ്ഞതെല്ലാം ഞാന്‍ കണ്ടു. എനിക്കൊരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ ഉത്തരങ്ങളുണ്ടാകുമെന്ന് കരുതി. അതുണ്ടായിരുന്നു, ഒപ്പം അദ്ദേഹവും കുറേ ചോദ്യങ്ങള്‍ ചോദിച്ചു. പ്രഭാഷണങ്ങളോ അഭിപ്രായങ്ങളോ അല്ല. അദ്ദേഹത്തെപ്പോലൊരു താരത്തില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതേയല്ല അത്.

മറിച്ച്, അദ്ദേഹം ജിജ്ഞാസയുടെ പ്രകാശം പരത്തി. ഞങ്ങള്‍ എന്താണ് ഇപ്പോള്‍ കാണുന്നത്, എഴുതുന്നത്, എന്താണ് ഞാന്‍ ചിന്തിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. താന്‍ അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള ആവേശം ഞങ്ങളുമായി അദ്ദേഹം പങ്കുവച്ചു.

അദ്ദേഹത്തിനൊപ്പം ഇരിക്കുമ്പോള്‍, നിലനില്‍ക്കാനാകുന്ന ഒരേയൊരു വഴി ജിജ്ഞാസയാണെന്ന് ഞാന്‍ മനസിലാക്കി. വളരാനും ചെറുപ്പമായിരിക്കാനും. എന്നെ കളങ്കാവലിന്റെ ഭാഗമാക്കിയതിന് നന്ദി.''

ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി വില്ലനായ ചിത്രത്തിലെ നായകന്‍ വിനായകന്‍ ആണ്. സയനൈഡ് മോഹന്റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് കളങ്കാവല്‍. രജിഷ വിജയന്‍, ഗായത്രി അരുണ്‍, ധന്യ അനന്യ, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Summary

Shruti Ramachandran pens a note about working with Mammootty in Kalamkaval. Says she learned why Mammootty stays youthful.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com