'പൃഥ്വിരാജിന്റെ സിഗരറ്റ് വലിക്ക് ഉണ്ണി മുകുന്ദന്റെ സ്വാഗ് ഇല്ല'; കാരണം പൃഥ്വി പണ്ടേ പറഞ്ഞിട്ടുണ്ടെന്ന് ആരാധകര്‍; പഴയ വിഡിയോ വൈറല്‍

ഖലീഫയെ മാർക്കോയുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ
Prithviraj smoking in Khalifa
Prithviraj smoking in Khalifaഫെയ്സ്ബുക്ക്
Updated on
2 min read

പൃഥ്വിരാജ് നായകനായ ഖലീഫയുടെ ഗ്ലിംപ്‌സ് ഇന്നലെയാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജിന്റെ ജന്മദിനത്തിന് ആരാധകര്‍ക്കുള്ള സമ്മാനമായാണ് ഗ്ലിംപ്‌സ് വിഡിയോ പുറത്തിറങ്ങിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ സ്റ്റൈലിഷ് ആക്ഷന്‍ ചിത്രമാണ്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വയലന്റായ ചിത്രമായിരിക്കും ഖലീഫയെന്നാണ് ഗ്ലിംപ്‌സ് വിഡിയോ നല്‍കിയ സൂചനകള്‍. ജിനു എബ്രഹാം ആണ് ഖലീഫയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

Prithviraj smoking in Khalifa
'പ്രണയത്തിന്റെ പ്രതീകമല്ല താജ്മഹൽ'! 'ബോളിവുഡിന്റെ അടുത്ത പ്രൊപ്പഗണ്ട സിനിമ'; ദ് താജ് സ്റ്റോറി ട്രെയ്‌ലറിന് രൂക്ഷവിമർശനം

ഗ്ലിംപ്‌സ് വിഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ മാര്‍ക്കോയുമായി ഖലീഫയെ താരതമ്യം ചെയ്യുന്ന പോസ്റ്റുകളും സജീവമാണ്. മാര്‍ക്കോയുടെ പാതയിലൂടെ തന്നെ രക്തരൂക്ഷിതമായൊരു കഥ പറയുന്ന സിനിമയാകും ഖലീഫയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പൃഥ്വിരാജിന്റെ വേഷവും ഗ്ലിംപ്‌സ് വിഡിയോയിലെ സ്‌റ്റെയര്‍കേസ് ഫൈറ്റുമെല്ലാം താരതമ്യം ചെയ്യപ്പെടുന്നുണ്ട്.

Prithviraj smoking in Khalifa
മമ്മൂട്ടിയെ കടത്തിവെട്ടി അര്‍ജുന്‍ അശോകന്‍, 10 ല്‍ മൂന്നും മോഹന്‍ലാല്‍ സിനിമകള്‍; തലപ്പത്ത് കല്യാണി; ഇക്കൊല്ലം ബോക്‌സ് ഓഫീസ് ഭരിച്ച സിനിമകള്‍

പൃഥ്വിരാജിന് മാര്‍ക്കോയില്‍ ഉണ്ണി മുകുന്ദനുണ്ടായിരുന്ന സ്വാഗില്ലെന്നും ആക്ഷന്‍ ഹീറോ ലുക്കും സ്വാഗുമെല്ലാം ഉണ്ണി മുകുന്ദനാണെന്നും ചിലര്‍ പറയുന്നുണ്ട്. എന്തിനേറെ പറയുന്ന പൃഥ്വിരാജിന്റെ സിഗരറ്റ് വലി പോലും സോഷ്യല്‍ മീഡിയ ട്രോളുന്നുണ്ട്. പൃഥ്വിരാജ് സിഗരറ്റ് വലിക്കുമ്പോള്‍ മാര്‍ക്കോയിലെ ഉണ്ണി മുകുന്ദന്റെ സിഗരറ്റ് വലിയുടെ സ്വാഗില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്നാല്‍ ഈ താരതമ്യം ചെയ്യലുകളെയെല്ലാം തള്ളിക്കളയുകയാണ് പൃഥ്വിരാജ് ആരാധകര്‍. മലയാളത്തില്‍ ആക്ഷന്‍ നന്നായി ചെയ്യുന്ന വളരെ ചുരുക്കം താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഉണ്ണി മുകുന്ദന്‍ സീനില്‍ വരുന്നതിനും എത്രയോ മുമ്പ് തന്നെ ആക്ഷന്‍ ചെയ്ത് കയ്യടി നേടിയിട്ടുണ്ട് പൃഥ്വിരാജെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. അഭിനയത്തിലും പൃഥ്വിരാജ് ഉണ്ണി മുകുന്ദനേക്കാളും മുകളിലാണെന്നും നടന്റെ ആരാധകര്‍ പറയുന്നു.

അതേസമയം പൃഥ്വിരാജിന്റെ സിഗരറ്റ് വലിയെക്കുറിച്ചുള്ള ട്രോളുകളെ ആരാധകര്‍ അംഗീകരിക്കുന്നുണ്ട്. പൃഥ്വിരാജിന് സ്റ്റൈലിഷായി സിഗരറ്റ് വലിക്കാന്‍ അറിയില്ല. അതിന് കാരണം അദ്ദേഹം സിഗരറ്റ് വലിക്കാത്തതു കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. മുമ്പൊരിക്കല്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗം ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ താരത്തെ പ്രതിരോധിക്കുന്നത്. തന്റെ അച്ഛന്‍ സ്ഥിരമായി സിഗരറ്റ് വലിച്ചിരുന്നു. അതിനാല്‍ തനിക്ക് സിഗരറ്റിന്റെ മണം പോലും ഇഷ്ടമല്ലെന്നും ഇതുവരെ വലിച്ചിട്ടില്ലെന്നുമാണ് അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്.

സിഗരറ്റ് വലിച്ചിട്ടേയില്ലാത്ത ഒരാള്‍ ആയതിനാലാണ് അത്തരം രംഗം അഭിനയിക്കേണ്ടി വരുമ്പോള്‍ പൃഥ്വിരാജിന് അത് റിയലിസ്റ്റിക്കായി ചെയ്യാന്‍ സാധിക്കാത്തതായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കടുവ പോലുള്ള സിനിമകൡ സംവിധായകര്‍ അദ്ദേഹത്തിന്റെ സിഗരറ്റ് വലി സ്‌റ്റൈലിഷ് ആയി ചിത്രീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണെന്നും ആരാധകര്‍ പറയുന്നു. ഖലീഫയുടെ ഇപ്പോള്‍ പുറത്ത് വന്ന ഗ്ലിംപ്‌സ് വിഡിയോ കണ്ട് സിനിമ വിലയിരുത്തേണ്ടെന്നും നല്ല തിരക്കഥയാണെങ്കില്‍ വൈശാഖ് സ്‌റ്റൈലിഷ് ആയി തന്നെ അവതരിപ്പിക്കുമെന്നും എങ്കിലത് മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നായി മാറുമെന്നും ആരാധകര്‍ പറയുന്നു.

Summary

Social media compares Prithviraj and Khalifa with Unni Mukundan and Marco. Fans says he lacks the aura of Unni also trolls his smoking scenes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com