'തൊണ്ടയ്ക്ക് ഭാരമുള്ളതു പോലെ, സഹിക്കാൻ പറ്റാത്ത വേദന'; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് സോനു നി​ഗം

കഴിഞ്ഞയാഴ്ച മുതൽ മെഡിക്കൽ പരിശോധനകളും ചികിത്സയും നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
Sonu Nigam
Sonu Nigamവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

തന്റെ ആരോ​ഗ്യാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി ​ഗായകൻ സോനു നി​ഗം. പിഞ്ച്ഡ് നെർവ്സ് (Pinched nerves) എന്ന അവസ്ഥയാണ് സോനു നിഗത്തെ അലട്ടുന്നത്. മുംബൈയിൽ നടക്കാനിരിക്കുന്ന വലിയൊരു സംഗീത പരിപാടിക്ക് മുന്നോടിയായി പുറത്തുവിട്ട ഒരു വിഡിയോയിലാണ് തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് അദ്ദേഹം പങ്കുവച്ചത്.

വേദനയും അസ്വസ്ഥതകളും ഉണ്ടെങ്കിലും നിശ്ചയിച്ച പ്രകാരം സംഗീതപരിപാടി നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം. ബുധനാഴ്ചയാണ് സോനു നിഗം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച മുതൽ മെഡിക്കൽ പരിശോധനകളും ചികിത്സയും നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

Sonu Nigam
പ്രശാന്ത് മുരളിയുടെ 'കരുതൽ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഒരാഴ്ചയായി എംആർഐ, സിടി സ്കാനുകൾ ചെയ്യുന്നു. ധാരാളം മരുന്നുകൾ കഴിക്കുന്നുണ്ട്. വേദന നിയന്ത്രിക്കാനാകുന്നില്ല. ഫിസിയോതെറാപ്പി സെഷനുകൾ വളരെ വേദനാജനകമാണ്. വേദന കുറയ്ക്കുന്നതിനായി ശക്തമായ വേദനസംഹാരികൾ ഉപയോഗിക്കുന്നുണ്ട്. മരുന്നുകളുടെ ഉപയോഗം മൂലം തൊണ്ടയ്ക്ക് ഒരു തരം ഭാരക്കൂടുതൽ അനുഭവപ്പെടുന്നുണ്ടെന്നും സോനു പറഞ്ഞു.

Sonu Nigam
'ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ, ഓർമയുണ്ടോ ?'; വിക്രമിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് അഭിമന്യു

ആരോഗ്യപരമായ തിരിച്ചടികൾ ഉണ്ടെങ്കിലും ജൂൺ 27-ന് മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടക്കാനിരിക്കുന്ന ലൈവ് ഷോ റദ്ദാക്കാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെക്കാലത്തിന് ശേഷമാണ് ഒരു ലൈവ് പ്രോഗ്രാം അവതരിപ്പിക്കുന്നത് എന്നതിനാൽ തന്റെ ആരാധകർക്ക് നൽകിയ വാക്ക് പാലിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു സംസാരിച്ചതിലൂടെ ആരാധകരുടെ വലിയ പിന്തുണയാണ് സോനു നിഗത്തിന് ലഭിക്കുന്നത്.

Summary

Sonu Nigam opens up on health scare.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com