നായകൻ സുരാജ്; ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിനു തുടക്കമായി

പ്രകാശൻ’ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിലെത്തുന്നത്.
Suraj Venjaramoodu
Suraj VenjaramooduSpecial Arrangement
Updated on: 
1 min read

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൗ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം വിലാസിനി സിനിമാസുമായി സഹകരിച്ചാണ് ഒരുങ്ങുന്നത്. ജഗൻ ഷാജി കൈലാസിന്റെ നീക്കം സിനിമയുടെ രചയിതാവ് വിബിൻ ബാലചന്ദ്രനാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്.

സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ പുരപ്പുഴ ശ്രീ പുതുച്ചിറക്കാവ് ദേവി ക്ഷേത്രത്തിൽ നടന്നു. ‘പ്രകാശൻ’ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിലെത്തുന്നത്.

വിനയ് ഫോർട്ട് ചന്ദ്രൻ എന്ന കഥാപാത്രമായും മഞ്ജു പിള്ള ലക്ഷ്മി എന്ന കഥാപാത്രമായും എത്തുന്ന ചിത്രത്തിൽ, ദേവരാജ്, ടിസ് തോമസ്, ഡോ. വൃന്ദ മേനോൻ, ഭാനുമതി, അനഘ നാരായൺ, ജാഫർ ഇടുക്കി, ദിവ്യ എം. നായർ, നന്ദു, തെസ്നി ഖാൻ, നോബി, കൃഷ്ണപ്രഭ, സന്തോഷ് ത്രിവിക്രമൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

സജി വെഞ്ഞാറമൂട്, ഷാജു ശ്രീധർ, ഉണ്ണി നായർ, ഹരീഷ് കുമാർ, സുനിൽ കുമാർ, റിയാസ് മറിമായം, അനൂപ്, ചന്ദ്രമോഹൻ പിള്ള, ചിറ്റയം ഗോപകുമാർ, വിജയ് മേനോൻ, വിജീഷ്, ബിലാസ് ചന്ദ്രൻ, പ്രശാന്ത് പി. അലക്സാണ്ടർ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: സൂരജ് ഇ.എസ്., സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: മഹേഷ്, വസ്ത്രാലങ്കാരം: വെങ്കിട്ട് സുനിൽ, മേക്കപ്പ്: ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.. രാജേഷ് മേനോൻ. പ്രൊഡക്ഷൻ മാനേജർ.. അനിൽ അൻസാദ്. പ്രൊജക്റ്റ്‌ ഡിസൈനർ എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, മാർക്കറ്റിംഗ് : ഒ ബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പിആർഒ : ഐശ്വര്യ രാജ്

Suraj Venjaramoodu
'പിരിയാൻ പറഞ്ഞത് ഞാൻ, നേരത്തെ പറയണമായിരുന്നു'; മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്
Suraj Venjaramoodu
'മമിതയെ നായികയാക്കി സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; നായകനും നിർമാതാവും സമ്മതിച്ചില്ല'
Suraj Venjaramoodu
'എനിക്കിതുവരെ അവാർഡ് കിട്ടിയിട്ടില്ല, അവസാന നിമിഷത്തിലാണ് തള്ളിപ്പോകുന്നത്; അത് ചില വ്യക്തികൾ മാറ്റിയതാണ്'
Summary

Suraj as the lead; Jagan Shaji Kailas's new film commences

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER