'ലൂസിഫറിൽ ആരും കാണാത്ത ഒരു കുറവ് ഞാൻ കണ്ടുപിടിച്ചു; എംപുരാനിൽ രാജു അത് തിരുത്തി'

12 -ാമത്തെ കഥാപാത്രമായാണ് സുരാജിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
EMPURAAN
എംപുരാൻഫെയ്സ്ബുക്ക്
Updated on
1 min read

എംപുരാന്റെ ഭാ​ഗമായി നടൻ സുരാജ് വെഞ്ഞാറമൂടും. മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. 12 -ാമത്തെ കഥാപാത്രമായാണ് സുരാജിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. "ഡ്രൈവിങ് ലൈസൻസിന്റെ ലൊക്കേഷനിൽ വച്ച് ഒരു ദിവസം ഞാൻ പറഞ്ഞു, രാജു ലൂസിഫർ ഞാൻ കണ്ടു, എനിക്ക് പടം ഇഷ്ടമായെന്ന്. പക്ഷേ ആ പടത്തിൽ ആരും കണ്ടുപിടിക്കാത്ത ഒരു കുറവ് ഞാൻ കണ്ടുപിടിച്ചു.

രാജു അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. രാജു പറഞ്ഞു, ഇല്ല, അങ്ങനെയൊന്നും വരാൻ സാധ്യതയില്ലെന്ന്. പിന്നെ എന്താണെന്ന് അറിയാൻ രാജുവിന് ഭയങ്കര ആകാംക്ഷയായി. എന്താണ് അണ്ണാ, എന്തായിരുന്നു ആ കുറവെന്ന് രാജു എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, വേറെ ഒന്നുമില്ല... ലൂസിഫറില്‍ ഞാൻ ഇല്ല എന്നത് വലിയ ഒരു കുറവായിരുന്നു. എനിക്ക് അത് ശരിക്കും ഫീലായി. പുള്ളി പെട്ടെന്ന് പൊട്ടിച്ചിരിച്ചിട്ട് എന്നോട് പറഞ്ഞു, ഇപ്പോഴാണ് എനിക്ക് മനസിലായത്.

ഞാൻ രാജുവിനോട് പറഞ്ഞു, സാരമില്ല രാജു, എംപുരാനില്‍ ആ കുറവ് നികത്തിയിരിക്കണം എന്ന്. തീർച്ചയായിട്ടും ഞാൻ ആ കുറവ് നികത്തിയിരിക്കുമെന്ന് രാജു പറഞ്ഞു. എല്ലാം ഞാനേറ്റു എന്നും രാജു പറഞ്ഞു. കുറേ നാളുകൾക്ക് ശേഷം എനിക്കൊരു ഫോൺ കോൾ വന്നു.

അണ്ണാ, മറ്റേ ആ കുറവ് ഞാൻ അങ്ങ് നികത്തുകയാണ്. അങ്ങനെ ആ കുറവ് എംപുരാനിൽ അദ്ദേഹം നികത്തി. എന്റെ കഥാപാത്രത്തിന്റെ പേര് സജനചന്ദ്രൻ എന്നാണ്. കേരള രാഷ്ട്രീയത്തിൽ കാര്യമായി ഇടപെടലുകൾ നടത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ്".- സുരാജ് വിഡിയോയിൽ പറഞ്ഞു.

ലൂസിഫറിന്റെ രണ്ടാം ഭാഗായി എംപുരാൻ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു.

ഖുറേഷി അബ്രമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എംപുരാനെന്നാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന സൂചനകളിൽ നിന്ന് മനസിലാകുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Gowri Krishnan
Madonna Sebastian
Mani Ratnam, Prasanth Punnapra
Renu Sudhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com