

‘സീൻ’ സിനിമയിൽ അതിഥി താരമായി എത്തിയ ടൊവിനോ തോമസിന് നന്ദി പറഞ്ഞ് നടൻ സൂര്യ. ടൊവിനോ ഈ പ്രോജക്ടിന്റെ ഭാഗമായത് ഒരുപാട് ഗുണം ചെയ്തെന്നും ആ കടപ്പാട് വാക്കുകളിൽ ഒതുക്കാൻ കഴിയില്ലെന്നും സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിക്ടർ എന്ന സൈക്കോ കില്ലറിന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിൽ എത്തിയത്.
സിനിമയിലെ വിക്ടറിന്റെ കാരക്ടർ വെളിപ്പെടുത്തുന്ന ടീസറും സൂര്യ പങ്കുവച്ചു. ‘‘പ്രിയപ്പെട്ട ടൊവിനോ, ഞങ്ങളുടെ ‘വിക്ടർ’ ആയി മാറിയതിന് നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്രയേറെ സ്നേഹത്തോടും വലിയ മനസോടും കൂടിയാണ് നീ ഈ പ്രോജക്റ്റിന്റെ ഭാഗമായത്; അത് എനിക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് വാക്കുകളിൽ ഒതുക്കാൻ കഴിയില്ല.
കൂടാതെ, മലയാള സിനിമാ ലോകത്തുനിന്ന് ‘സീനി’ൽ ഞങ്ങളോടൊപ്പം അണിനിരന്ന എന്റെ പ്രിയപ്പെട്ട സഹതാരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സർഗ്ഗപ്രതിഭകൾക്കും ഹൃദയം നിറഞ്ഞ നന്ദി. മലയാള സിനിമയ്ക്കുള്ള ഞങ്ങളുടെ ഒരു കൊച്ചു പ്രണയലേഖനമാണിത്.’’-സൂര്യ കുറിച്ചു.
‘ആവേശ’ത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയിൽ നസ്‍ലിൻ, നസ്രിയ, ലാൽ തുടങ്ങി നിരവധി മലയാളികളാണ് അണിനിരക്കുന്നത്. അഭിനേതാക്കളെ കൂടാതെ അണിയറ പ്രവർത്തകരിലും ഭൂരിഭാഗം മലയാളികളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates