അജിത്തിന്റെ ഏറ്റവും വലിയ സ്വപ്നം; സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ബൈക്കിൽ ലോകം ചുറ്റാൻ ഒരുങ്ങി സൂപ്പർതാരം 

ബൈക്കിൽ ലോക സഞ്ചാരം നടത്തുക എന്നത് താരത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരമാണ് അജിത് കുമാർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് എന്ന ചിത്രത്തിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യർക്കൊപ്പം നടത്തിയ ബൈക്ക് യാത്ര വലിയ വാർത്തയായിരുന്നു. അഭിനയത്തിനൊപ്പം തന്റെ പാഷനുകളുമായി മുന്നോട്ടുപോകാനും താരം സമയം കണ്ടെത്താറുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേളയെടുക്കാനുള്ള തയാറെടുപ്പിലാണ് താരം. 

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയ്ക്ക് ശേഷം അഭിനയത്തിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കാനാണ് താരത്തിന്റെ തീരുമാനം. ഒന്നരവർഷത്തോളം താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് താരത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുത്. 

ബൈക്കിൽ ലോക സഞ്ചാരം നടത്തുക എന്നത് താരത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ഇത് യാഥാർത്ഥ്യമാക്കാനാണ് സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഏഴ് ഭൂഖണ്ഡങ്ങളിലായി ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം പര്യടനം നടത്താനാണ് തീരുമാനം. ഇത്രയും കാലം സിനിമാ തിരക്കുകള്‍ കാരണം അത് നീണ്ടുപോയി. വിഘ്നേഷിനൊപ്പമുള്ള സിനിമയ്ക്കു ശേഷം മറ്റാർക്കും താരം ഡേറ്റ് കൊടുത്തിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com