സൈജു കുറുപ്പ് നായകനായ ആരത്തിന്റെ ടീസര്‍ പുറത്തു വിട്ടു. രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ആരത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് സൈജു എത്തുന്നത്. കുറ്റാന്വേഷണ കഥയാണ് ആരം. സെപ്റ്റംബര്‍ മാസത്തില്‍ റിലീസ്സിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി പുറത്തുവിട്ട ഈ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയുടെ എല്ലാ ഫോര്‍മുലകളും ചേര്‍ത്തൊരുക്കുന്ന സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു ഉയരുമെന്നാണ് കരുതുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമ ത്രില്ലറായിട്ടാണ് ചിത്രം എത്തുന്നതെന്ന് സംവിധായകന്‍ രജീഷ് പരമേശ്വരന്‍ പറഞ്ഞു. സൈജുക്കുറുപ്പിന്റെ മുന്‍ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തായ പൊലീസ് കഥാപാത്രമാണ് ചിത്രത്തിലെ സിഐ ആന്റോ. നീതി നിര്‍വ്വഹണത്തില്‍ സത്യസന്ധനായി നിലകൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികജീവിതത്തില്‍ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.
ഗുഡ് ഹോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്‌ക്കര്‍ അലി, ഷഹീന്‍ സിദ്ദിഖ്, ദിനേശ് പ്രഭാകര്‍ മനോജ്.കെ.യു ,-ജയരാജ് വാര്യര്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലന്‍,സുരദി സന്തോഷ് രമാദേവി, മാസ്റ്റര്‍ ആദം എറിക്ക് എന്നിവരും പ്രധാന താരങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങള്‍ - കൈതപ്രം,,ജിസ് ജോയ്, ജോപോള്‍, സംഗീതം - രോഹിത് ഗോപാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബാബു പിള്ള. കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍. മേക്കപ്പ- കിരണ്‍ മനോജ്. സ്റ്റില്‍സ് - സിബിചീരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷിബിന്‍ കൃഷ്ണ. സൗണ്ട് ഡിസൈന്‍ -റോബിന്‍ ടോം കോറിയോഗ്രഥി- ശ്രീജിത്ത് ഡാന്‍സ് സിറ്റി. ഫിനാന്‍മ്പ് കണ്‍ട്രോളര്‍- സിജോ ഡൊമിനിക്ക്. ഡിസൈന്‍- മാമി ജോ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - മാംഗോ സ്‌പേസ്. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ട്ടൈസിംഗ്- ബ്രിംഗ് ഫോര്‍ത്ത്. പ്രൊഡക്ഷന്‍ മാനേജര്‍ - മെഹ്മൂദ് കാലിക്കട്ട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷാജി കൊല്ലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നികേഷ് നാരായണന്‍. ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാന്‍ എന്റെര്‍ടൈന്‍മെന്റും ചേര്‍ന്ന് സെപ്റ്റംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ: വാഴൂര്‍ ജോസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates