ടൊവിനോ തോമസ് നായകനായി എത്തുന്ന കളയിലെ ട്രെയിലർ പുറത്ത്. ‘ഫീൽ ബാഡ് ഫിലിം ഓഫ് ദ് ഇയർ’ എന്ന ടാഗ് ലൈനോടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചോരക്കളി നിറഞ്ഞതാണ് ചിത്രമെന്നാണ് ട്രെയിലർ തരുന്ന സൂചന. ത്രില്ലർ മൂഡിൽ പുറത്തിറങ്ങിയ ട്രെയിലർ ആരാധകരെ അമ്പരപ്പിക്കുകയാണ്. രോഹിത് വിഎസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കട്ടുകളൊന്നുമില്ലാതെ എ സർട്ടിഫിക്കറ്റിലാണ് ചിത്രം എത്തുന്നത്. ഇന്നാണ് ചിത്രത്തിന്റെ റിലീസ്. ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള,ആരിഷ്, 18ആം പടി താരം മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ‘കള’ ടൊവിനോയുടെ അത്യുഗ്രൻ ആക്‌ഷൻ ചിത്രങ്ങളിലൊന്നാകും. ഈ സിനിമയുടെ ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates