

മോഹൻലാൽ- തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരിൽ ഉണർത്തുന്ന ഹൈപ്പ് ചെറുതല്ല. ലവ്‌ലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഗാനരചയിതാവ് വിനായക് ശശികുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.
'അതിമനോഹര'ത്തിന്റെ സെറ്റില്‍ പോയപ്പോള്‍ ഷൂട്ടിന്റെ ചില ഭാഗങ്ങള്‍ കാണുകയും ഇതേ തുടര്‍ന്ന് ചിത്രം കാണാന്‍ എക്‌സൈറ്റഡായതിനെ കുറിച്ചുമാണ് വിനായക് ശശികുമാര്‍ സംസാരിച്ചത്. സൈന സൈത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനായക്.
"ലാലേട്ടന്റെ ക്രിസ്മസ് റിലീസ് പടത്തിനായി ഞാന്‍ എക്‌സൈറ്റഡാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ തരുണ്‍ മൂര്‍ത്തിയെ കാണാനായി ഞാന്‍ പോയിരുന്നു. വേറെ ഒരു കാര്യം തരുണുമായി സംസാരിക്കാനായിട്ടാണ് പോയത്. പോയ ദിവസത്തില്‍ ഒരു ക്രൂഷ്യല്‍ സീന്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
എന്റെ കൂടെ രണ്ട് പേര്‍ കൂടെയുണ്ടായിരുന്നു. വന്നതല്ലേ കുറച്ച് നേരം ഷൂട്ട് കാണാമെന്ന് വിചാരിച്ച് പോയി. ഒരു പത്ത് മിനിറ്റ് മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റ് ലാൽ സാറിന്റെ പെർഫോമൻസായിരുന്നു. ഇന്നുവരെ നമ്മൾ കണ്ട ലാൽ സാറിന്റെ സിനിമകളിലൊന്നും ഇല്ലാത്ത എക്സ്പ്രഷൻ ആയിരുന്നു അതിലുണ്ടായിരുന്നത്. അത് കണ്ടിട്ട് അപ്പോൾ തന്നെ എന്താണിതിന്റെ കഥയെന്ന് എഴുത്തുകാരൻ രതീഷേട്ടനോട് ചോദിച്ചു.
അത് കൂടെ കേട്ടപ്പോൾ എനിക്ക് പടം കാണാനായി ആവേശമായി. വേറെ ഒന്നും ഞാൻ പറയുന്നില്ല".- വിനായക് ശശികുമാർ പറഞ്ഞു. ചിത്രത്തിൽ മീര ജാസ്മിനാണ് നായികയായെത്തുന്നത്. ഡിസംമ്പർ 24 നാണ് ചിത്രത്തിന്റെ റിലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates