ഡാൻസ് ചെയ്ത് വൈറലായ കുട്ടിത്താരം ഇനി പൃഥ്വിരാജിന്റെ മകൾ, വൃദ്ധി വിശാലിന് 'കടുവ'യിലേക്ക് ക്ഷണം

അടുത്തിടെ സീരിയൽ നടൻ അഖില്‍ ആനന്ദിന്‍റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവെച്ചത്
പൃഥ്വിരാജ്, വൃദ്ധി വിശാൽ/ ഫേയ്സ്ബുക്ക്
പൃഥ്വിരാജ്, വൃദ്ധി വിശാൽ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

കഴിഞ്ഞ് രണ്ട് ദിവസമായി സോഷ്യൽ മീഡിയ കീഴടക്കിയത് ഒരു കൊച്ചു പെൺകുട്ടിയായിരുന്നു. വിവാഹവേദിയിലെ തകർപ്പൻ ഡാൻസാണ് കുഞ്ഞിനെ വൈറൽ താരമാക്കിയത്. സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ വൃദ്ധി വിശാല്‍ ആയിരുന്നു അത്. ഇപ്പോൾ ഈ കൊച്ചു സുന്ദരിയെ തേടി സിനിമയിൽ നിന്ന് വലിയൊരു അവസരം എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ സിനിമയിൽ അഭിനയിക്കാനാണ് വിളിയെത്തിയത്. 

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേക്കാണ് കുട്ടിത്തിന് അവസരം ലഭിച്ചത്. പൃഥ്വിരാജിന്റെ മകളായാവും കടുവയിൽ വൃദ്ധിയെ കാണുക. അടുത്തിടെ സീരിയൽ നടൻ അഖില്‍ ആനന്ദിന്‍റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവെച്ചത്. കുഞ്ഞി താരത്തിന്റെ ചിരിയും ഡാൻസും ആരാധകരുടെ മനം കവർന്നതിന് പിന്നാലെയാണ് വമ്പൻ അവസരം തേടിയെത്തിയത്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്‍റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയാണ് വൃദ്ധിയെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. യുകെജി വിദ്യാര്‍ഥിനിയായ വൃദ്ധി ഇതിനകം രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

അതേസമയം പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് കടുവ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാസ് ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിനു എബ്രഹാം ആണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com