മകൾക്കു വേണ്ടി ഞങ്ങൾ വീണ്ടും ഒന്നിച്ചു, ഇത് അത്ഭുതം; വേർപിരിയുന്നില്ലെന്ന് താരദമ്പതികൾ

മകൾക്കുവേണ്ടി ഒന്നിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചാരുവും രാജീവും
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലെ താരദമ്പതികളായ ചാരു അശോപയും രാജീവ് സെന്നും തമ്മിലുള്ള വേർപിരിയൽ വലിയ വാർത്തയായിരുന്നു. മകൾ ജനിച്ച് മാസങ്ങൾക്കുശേഷമാണ് ഇവർ പിരിയാൻ തീരുമാനിക്കുന്നത്. എന്നാൽ വേർപിരിയാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോൾ ഇരുവരും. മകൾക്കുവേണ്ടി ഒന്നിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചാരുവും രാജീവും. 

മറ്റൊരു വീട് കണ്ടെത്തി സാധനങ്ങൾ മാറ്റി. കുടുംബക്കോടതിയിൽ പോകാൻ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ അതിനും ദിവസങ്ങൾക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകൾക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങൾ ഒന്നിച്ചു. ഇതിനെ ഒരു അദ്ഭുതം എന്നേ പറയാനാകൂ.- ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ചാരു പറഞ്ഞു. 

ഇവരുടെ വേർപിരിയൽ നാടകമാണെന്ന ആരോപണവുമായി ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു.  വേർപിരിയലും കൂടിച്ചേരലും ബിഗ്ബോസിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി വാർത്തകളിൽ നിറയാനുള്ള ശ്രമമാണെന്നായിരുന്നു ആക്ഷേപം. ഇത്തരം ആരോപണം ഉന്നയിക്കാൻ എളുപ്പമാണെന്നും എന്നാൽ സ്വയം കടന്നു പോകുമ്പോൾ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം മനസ്സിലാകൂ എന്നും ചാരു മറുപടി നൽകി. 

ഹിന്ദി സീരിയൽ താരമായ ചാരു ഫാഷൻ മോഡലും സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവ് സെന്നിനെ 2019ലാണ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ ആദ്യ വർഷത്തിൽ തന്നെ ജീവിതത്തിലെ താഴപ്പിഴകൾ ഇവർ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ ചാരു ​ഗർഭിണിയായതോടെ പ്രശ്നങ്ങൾ അടങ്ങിയെങ്കിലും കുഞ്ഞ് ജനിച്ചതിനു പിന്നാലെ വീണ്ടും രൂക്ഷമാവുകയായിരുന്നു. ഇതോടെയാണ് വേർപിരിയാന്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com