മറ്റുള്ള താരങ്ങൾ കുടുംബത്തോടൊപ്പം ലോക്ക്ഡൗൺ ആഘോഷിക്കുമ്പോൾ ജോർദാനിലെ മരുഭൂമിയിൽ കുടുങ്ങിക്കിടക്കുകയാണ് നടൻ പൃഥ്വിരാജ്. താരത്തിന്റെ ഭാര്യ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം പ്രിയതമൻ അടുത്തില്ലാത്തതിന്റെ ദുഃഖത്തിലാണ്. സുപ്രിയയേയും അല്ലിയേയും വിട്ട് പൃഥ്വിരാജ് ജോർദാനിലേക്ക് പോയിട്ട് 77 ദിവസമാവുകയാണ്. ഇപ്പോൾ ഹൃദയനിർഭരമായ ഒറു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. 2012 ൽ മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രത്തിനൊപ്പമുള്ള താരപത്നിയുടെ വാക്കുകൾ ആരാധകർക്ക് നൊമ്പരമാവുകയാണ്.
"2012ലെ ഒരു ഓർമചിത്രം. മോളി ആന്റി റോക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിനു വേണ്ടി പൃഥ്വി പാലക്കാട് എത്തിയപ്പോൾ. ഇതുപോലെ അടുത്തിരുന്നിട്ടും ചിരിച്ചിട്ടും ഇന്നേക്ക് 77 ദിവസങ്ങളായി. ഇതുവരെയുള്ളിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ പിരിഞ്ഞിരിക്കൽ," സുപ്രിയ കുറിച്ചു. സുപ്രിയയ്ക്ക് പിന്തുണയും സ്നേഹവും അറിയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.
അടുത്തിടെ അല്ലിയുടെ വിഷമവും സുപ്രിയ കുറിച്ചിരുന്നു. എല്ലാ ദിവസവും അല്ലി അച്ഛൻ വരുമോ എന്ന് അന്വേഷിക്കും എന്നായിരുന്നു സുപ്രിയ പറഞ്ഞത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ഉൾപ്പടെയുള്ള സിനിമ സംഘം ജോർദാനിൽ പോയത്. എന്നാൽ അപ്പോഴേക്കും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് മുടങ്ങുകയും സംഘം അവിടെ കുടുങ്ങുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates