'എ' സിനിമകള്‍ വേണ്ടെന്നുവച്ചു, പിച്ചക്കാരിയാകാനും പണക്കാരിയാകാനും റെഡി; കല്യാണം വേണ്ടെന്ന് തുറന്നു പറഞ്ഞ് ഓവിയ 

ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്നൊന്നും എനിക്കില്ല. ഏറ്റവും മികച്ച നായികമാരുടെ പട്ടികയില്‍ മുന്നിലെത്തണമെന്നും ഇല്ല
'എ' സിനിമകള്‍ വേണ്ടെന്നുവച്ചു, പിച്ചക്കാരിയാകാനും പണക്കാരിയാകാനും റെഡി; കല്യാണം വേണ്ടെന്ന് തുറന്നു പറഞ്ഞ് ഓവിയ 
Updated on: 
1 min read

'ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നത്', പറയുന്നത് മറ്റാരുമല്ല റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ നടിയും മോഡലുമായ ഓവിയ ആണ്. ഇത് കേള്‍ക്കുമ്പോഴുള്ള പതിവ് ചോദ്യമാണ് സിനിമയെ വിവാഹം ചെയ്തിരിക്കുകയാണോ എന്ന്. എന്നാല്‍ അവിടെയും വ്യത്യസ്തമായ മറുപടിയാണ് താരത്തിന്. തനിക്ക് സിനിമയോട് പോലും സ്‌നേഹമില്ലെന്നാണ് ഓവിയ പറയുന്നത്. 

"എല്ലാ വര്‍ഷവും എന്റെ രണ്ട് സിനിമകള്‍ വീതം റിലീസിനെത്തും. ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്നൊന്നും എനിക്കില്ല. ഏറ്റവും മികച്ച നായികമാരുടെ പട്ടികയില്‍ മുന്നിലെത്തണമെന്നും ഇല്ല. എനിക്ക് താത്പര്യമുണ്ടെങ്കില്‍ ഞാന്‍ സിനിമ ചെയ്യും" ഓവിയ പറയുന്നു. 

ഒരു അഭിനേതാവെന്ന നിലയില്‍ വളരെ നല്ല ഒരു സ്ഥലത്താണ് താന്‍ ഇപ്പോള്‍ ഉള്ളതെന്നും താരം പറഞ്ഞു. ' മുമ്പ് എനിക്ക് എന്നെതന്നെ സ്‌ക്രീനില്‍ നോക്കാന്‍ പറ്റില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ എന്നിലെ നടിയെ സ്വയം കണ്ടെത്താന്‍ സംവിധായകര്‍ എനിക്ക് അവസരം നല്‍കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട്'. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ താന്‍ ഇനിയും ഒരുപാട് വളരാനുണ്ടെന്നും തന്നില്‍ എപ്പോഴു സ്ഥായിയായി നില്‍ക്കുന്നത് സന്തോഷം മാത്രമാണെന്നും ഓവിയ പറഞ്ഞു. ഞാന്‍ അന്നും സന്തോഷവതിയായിരുന്നു, ഇപ്പോഴം സന്തോഷത്തിലാണ്. 

90എം എല്‍ എന്ന സിനിമയ്ക്ക് ശേഷം എ റേറ്റഡ് ആയിട്ടുള്ള ചിത്രങ്ങളുമായി പലരും തന്നെ സമീപിച്ചിരുന്നെന്നും അവയൊന്നും കമ്മിറ്റ് ചെയ്തില്ലെന്നും താരം പറഞ്ഞു. ' എപ്പോഴും ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കാന്‍ എനിക്ക് താത്പര്യമില്ല. ഏതു വേഷം ചെയ്യാനുമുള്ള ധൈര്യം ഇപ്പോഴുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വേഷം മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. പിച്ചക്കാരി ആണെങ്കിലും പണക്കാരി ആണെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയും', ഓവിയ പറഞ്ഞു. 

ഓവിയ ആദ്യമായി സിനിമയിലെത്തിയത് കളവാണി എന്ന സര്‍കുണം സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ അതേ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുകയാണ് താരം. മലയാളത്തിലും തമിഴിലുമടക്കം സിനിമകള്‍ ചെയ്യുന്ന തിരക്കിലാണ് ഓവിയ ഇപ്പോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER