കാത്തിരിപ്പ് ഒരുപാട് നീളില്ല; ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മുരളി ഗോപി 

എൽ2 എന്ന ഹാഷ്ടാ​ഗോടെ രണ്ടാം ഭാ​ഗത്തെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു
കാത്തിരിപ്പ് ഒരുപാട് നീളില്ല; ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മുരളി ഗോപി 
Updated on
1 min read

മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി​ഗോപി കൂട്ടുകെട്ടിൽ പിറന്ന തീയേറ്ററുകളിൽ ആവേശമുയർത്തിയ സിനിമയാണ് ലൂസിഫർ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകളാണ് ചൂടുപിടിക്കുന്നത്. ലൂസിഫറിന്റെതായി പുറത്തുവന്ന 30ഓളം ക്യാരക്ടർ പോസ്റ്ററുകളിൽ ഏറ്റവും അവസാനം പുറത്തുവിട്ട മോഹൻലാൽ കഥാപാത്രം ഖുറേഷി അബ്‌റാമിന്റെ പോസ്റ്ററാണ് രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അവസാനം ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തുവന്നത്. 

ഇപ്പോഴിതാ രണ്ടാം ഭാ​ഗം എത്തുമെന്ന് ഉറപ്പ് നൽകുന്നതാണ് തിരകഥാക‌ത്ത് മുരളി ​ഗോപിയുടെ പുതിയ പോസ്റ്റ്. കാത്തിരിപ്പ് അധികം നീളില്ല എന്നാണ് മുരളി ​ഗോപിയുടെ പോസ്റ്റ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിൽ നിന്ന് ക്ലൈമാക്സിലേക്കടുത്തപ്പോൾ ഖുറേഷി അബ്‌റാമെന്ന അധോലോക നായകനായി മാറിയ മോഹൻലാൽ കഥാപാത്രത്തേ കേന്ദ്രീകരിച്ചാവും ചിത്രത്തിന്റെ രണ്ടാം ഭാ​ഗമെന്നാണ് വിലയിരുത്തലുകൾ. 

രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള മുരളിയുടെ പോസ്റ്റ് ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എൽ2 എന്ന ഹാഷ്ടാ​ഗോടെ രണ്ടാം ഭാ​ഗത്തെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com