

പ്രമുഖ ഗായകൻ ആദം ഷ്ലെസിങ്കർ കൊറോണ ബാധിച്ച് അന്തരിച്ചു. 52 വയസായിരുന്നു. രണ്ടാഴ്ച മുൻപ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
യുഎസിലെ റോക്ക്ബാൻഡായ ഫൗണ്ടൻസ് ഓഫ് വെയ്നിലൂടെയാണ് ആദം ശ്രദ്ധേയനാകുന്നത്. ഗ്രാമി എമ്മി പുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. നടൻ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവാഹ മോചിതനായ അദ്ദേഹം രണ്ട് മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ടോം ഹാങ്ക്സ് ഉൾപ്പടെ നിരവധി പേർ ആദത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates