ഞങ്ങള്‍ അറിയാതെ ഫോട്ടോ എടുക്കുന്ന മമ്മൂട്ടി; 'ഗാനഗന്ധര്‍വന്‍' മൊമന്റ് പങ്കുവെച്ച് പിഷാരടി

മമ്മൂട്ടി അറിയാതെ എടുത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി
ഞങ്ങള്‍ അറിയാതെ ഫോട്ടോ എടുക്കുന്ന മമ്മൂട്ടി; 'ഗാനഗന്ധര്‍വന്‍' മൊമന്റ് പങ്കുവെച്ച് പിഷാരടി
Updated on
1 min read

പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വനാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ലൊക്കേഷനിലെ രസകരമായ സംഭവങ്ങള്‍ പിഷാരടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മമ്മൂട്ടി അറിയാതെ എടുത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. പിഷാരടിയും ധര്‍മ്മജനും നിര്‍മാതാവായ ആന്റോ ജോസഫും ഒരു പുഴക്കരയില്‍ നിന്ന് സംസാരിക്കുന്നതിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. 

പിഷാരടിയും കൂട്ടരും അറിയാതെ മമ്മൂട്ടി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം അറിയാതെ പിന്നില്‍ നിന്ന് എടുത്ത ചിത്രമാണ് ഇത്. 'ഞാനും ധര്‍മ്മനും ആന്റോ ചേട്ടനും മമ്മൂക്ക അറിയാതെ സംസാരിക്കുന്നത്, ഞങ്ങള്‍ അറിയാതെ ഇക്ക ഫോട്ടോ എടുക്കുന്..എടുക്കുന്നു; ഇക്ക അറിയാതെ എടുത്തതാണ് ഈ ഫോട്ടോ.' എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

പിഷാരടിയുടെ ക്യാപ്ഷനെ ട്രോളി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റിടുന്നത്. നിങ്ങളെ ഇനി മലയാളത്തിന്റെ ക്രിസ്റ്റഫര്‍ നോളന്‍ എന്നു വിളിക്കണോ എന്നാണ് ഒരാളുടെ ചോദ്യം. കൂടാതെ മമ്മൂട്ടി എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്യാമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. 

ജയറാമിനെ നായകനാക്കിയുള്ള പഞ്ചവര്‍ണതത്തയ്ക്ക് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com