'ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണം'; ആഹ്വാനവുമായി ബിജെപി നേതാവ്

ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാമ്പസിലെത്തിയത്
'ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണം'; ആഹ്വാനവുമായി ബിജെപി നേതാവ്
Updated on
1 min read

ന്യൂഡല്‍ഹി; ജെഎന്‍യും വിദ്യാര്‍ത്ഥികളെ പിന്തുണച്ച ബോളിവുഡ് നടി  ദീപിക പദുകോണിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്. ബിജെപി ഡല്‍ഹി യൂണിറ്റ് വക്താവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയാണ് താരത്തിനെതിരേ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ബഹിഷ്‌കരണ ആഹ്വാനം.

'തുകടെ തുകടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' തജീന്ദര്‍ കുറിച്ചു. കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥികളെ മുഖം മൂടിയണിഞ്ഞ് ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലായിരുന്നു ദീപികയുടെ സന്ദര്‍ശനം. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാമ്പസിലെത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു ദീപിക പദുകോണ്‍ മടങ്ങിയത്.

ദീപികയുടെ സന്ദര്‍ശനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ആക്രമങ്ങള്‍ക്കെതിരേ സൂപ്പര്‍താരങ്ങള്‍ നിശബ്ദത പാലിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി താരം നേരിട്ട് എത്തിയത്. പുതിയ ചിത്രം ചപ്പാക്ക് റിലീസിന് ഒരുങ്ങുന്നതിനിടയിലാണ് താരം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജനുവരി പത്തിനാണ് ചപ്പാക്ക് റിലീസ് ചെയ്യുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനമാണ് ചിത്രത്തില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com