നടന്‍ രാജശേഖര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട് ; പ്രാര്‍ത്ഥിക്കണമെന്ന് മകള്‍

മക്കളായ ശിവാനി, ശിവാത്മിക എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
നടന്‍ രാജശേഖര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട് ; പ്രാര്‍ത്ഥിക്കണമെന്ന് മകള്‍
Updated on
1 min read

ഹൈദരാബാദ് : കോവിഡ് ബാധിച്ച് തെലുഗു-തമിഴ് സൂപ്പര്‍ താരം രാജശേഖര്‍ ആശുപത്രിയില്‍ ചികില്‍സയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് 54 കാരനായ രാജശേഖറിനും ഭാര്യ ജീവിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.

മക്കളായ ശിവാനി, ശിവാത്മിക എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജശേഖറിന്റെ ആരോഗ്യനില മോശമായിരിക്കുകയാണെന്നും, കൊറോണ വൈറസിനെതിരെ പോരാടുകയാണെന്നും ഇളയ മകള്‍ ശിവാത്മിക സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. 

കോവിഡ് ബാധിച്ച അച്ഛന്‍ വൈറസിനെതിരെ കടുത്ത പോരാട്ടത്തിലാണ്. നിങ്ങളേവരുടേയും പ്രാര്‍ത്ഥനയും സ്‌നേഹവും അദ്ദേഹത്തെ സംരക്ഷിക്കുമെന്നാണ് കരുതുന്നത്. അച്ഛന്‍ വേഗം സുഖം പ്രാപിക്കുന്നതിനായി നിങ്ങളേവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് ശിവാത്മിക ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com