നടൻ ധ്രുവ സർജയ്‌ക്കും ഭാര്യയ്ക്കും കോവിഡ്; ആരാധകർക്ക് അറിയേണ്ടത് മേഘ്നയെക്കുറിച്ച്

അവർക്ക് രോ​ഗം സ്ഥിരീകരിച്ചുവെന്ന വാർത്ത വന്നതോടെ ചിരഞ്ജിവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജിന്റെ സുഖവിവരം അന്വേഷിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്
നടൻ ധ്രുവ സർജയ്‌ക്കും ഭാര്യയ്ക്കും കോവിഡ്; ആരാധകർക്ക് അറിയേണ്ടത് മേഘ്നയെക്കുറിച്ച്
Updated on
1 min read

ന്നഡ നടനും  മേഘ്ന രാജിന്റെ ഭർതൃസഹോദരനുമായ ധ്രുവ സർജയ്‌ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ്. ധ്രുവ തന്നെയാണ് രോ​ഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. ഇരുവരേയും ബാംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തങ്ങളോട് അടുത്ത് ഇടപഴകിയവരോട് കോവിഡ് പരിശോധന നടത്താൻ താരം സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. 

‘എനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ ഞങ്ങൾ ആശുപത്രിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. ഞങ്ങൾ സുഖം പ്രാപിക്കുമെന്നും എല്ലാം ശരിയാകുമെന്നും എനിക്ക് ഉറപ്പുണ്ട്! ഞങ്ങളുമായി അടുത്തിടപഴകിയവരെല്ലാം സ്വയം പരിശോധിച്ച് സുരക്ഷിതരായി തുടരുക.’–ധ്രുവ ട്വീറ്റ് ചെയ്തു.

അടുത്തിടെ അന്തരിച്ച  കന്നഡ താരം ചിരഞ്ജീവി സർജയുടെ സഹോദരനാണ് ധ്രുവ. അവർക്ക് രോ​ഗം സ്ഥിരീകരിച്ചുവെന്ന വാർത്ത വന്നതോടെ ചിരഞ്ജിവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജിന്റെ സുഖവിവരം അന്വേഷിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. നടി ഗർഭിണിയാണ് എന്നുള്ളതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. താരത്തിന്റെ അകാല വിയോ​ഗം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ചിരഞ്ജീവി മരിക്കുമ്പോൾ മൂന്ന് മാസം ​ഗർഭിണിയായിരുന്നു മേഘ്ന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com