പിഎം മോദിയുടെ ട്രെയിലര്‍ യുട്യൂബില്‍ കാണാനില്ല..!!

ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത്. 
പിഎം മോദിയുടെ ട്രെയിലര്‍ യുട്യൂബില്‍ കാണാനില്ല..!!
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് 'പിഎം മോദി'. ഇതിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. മാര്‍ച്ചില്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തിറക്കിയത്. ഇപ്പോള്‍ നോക്കുമ്പോള്‍ ഇത് പെട്ടെന്ന് യൂട്യൂബില്‍ നിന്നും നീക്കം ചെയ്ത നിലയിലാണ്. 

ട്രെയിലര്‍ തിരയുന്നവര്‍ക്ക് വീഡിയോ ലഭ്യമല്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത്. 

ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെ ദൃശ്യവത്കരിക്കുന്ന ചിത്രം ഗുജറാത്ത്, ഉത്തരാഖണ്ഡ!്, മുംബൈ എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com