അല്ലു അർജുന്റെ ‘അല വൈകുണ്ഠപുരമുലൂ’ എന്ന ചിത്രത്തിനായി ജയറാം നടത്തിയ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരുന്നു. 13 കിലോയോളം കുറഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. 13 കിലോയോളമാണ് അന്ന് കുറച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ മകനും നടനുമായ കാളിദാസ് പങ്കുവെച്ച പുതിയ ചിത്രമാണ്. വർക്കൗട്ട് ചെയ്യുന്ന അപ്പയുടെ സ്റ്റൈലൻ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
ജിം വെയറും ഗ്ലൗസും അണിഞ്ഞ് വിയർത്ത് നിൽക്കുന്ന ജയറാമാണ് ചിത്രത്തിൽ. അപ്പനെ പുകഴ്ത്തിക്കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ചിത്രം. “നിങ്ങളുടെ ഒഴിവുകഴിവുകളേക്കാൾ ശക്തനായിരിക്കുക. ഈ മനുഷ്യൻ ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വർക്ക് ഔട്ട് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രായത്തിൽ അദ്ദേഹം നിൽക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാൽ ഞാൻ സ്വയം ഭാഗ്യവാനായി കരുതും,” - കാളിദാസ് കുറിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. ഞെട്ടിപ്പിച്ചു എന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ നിരവധി താരങ്ങളും കമന്റുമായി എത്തി. അഞ്ച് മണിക്ക് ജിമ്മിൽവച്ച് ഞങ്ങൾ കാണാറുണ്ടെന്നും കുറച്ചു പേർ മാത്രമാണ് ഫിറ്റ്നസിനെക്കുറിച്ച് ആത്മാർത്ഥതയൊള്ളൂ എന്നുമായിരുന്നു നടി മമ്ത മോഹൻദാസിന്റെ മകന്ററ്. ഗായകൻ വിജയ് യേശുദാസ് എത്തിയത് കാളിദാസിന് ഉപദേശവുമായാണ്. “അദ്ദേഹം എന്താണ് എന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അദ്ദേഹം എന്താണെന്നോ എവിടെ നിൽക്കുന്നുവെന്നോ താരതമ്യപ്പെടുത്തേണ്ടതില്ല, നീ സ്വയം പരിശ്രമിച്ച് സ്വന്തമായ പാതയിൽ മുന്നേറുക, നിന്നെ സംതൃപ്തനാക്കുന്ന കാര്യങ്ങൾ ചെയ്യുക- എന്നാണ് വിജയ് യേശുദാസ് കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates