റൗഡി ബേബിയായി തകര്‍ത്താടി കുട്ടിജാനു ;  ഡാന്‍സിലും സൂപ്പറെന്ന് ആരാധകര്‍ (വിഡിയോ)

തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ എനര്‍ജിയില്‍ കളിക്കുന്ന ജാനു സൂപ്പറാണെന്നാണ് ആരാധകര്‍ പറയുന്നത്. ഡാന്‍സ് കണ്ട് സാക്ഷാല്‍ തൃഷ വരെ ഞെട്ടിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
റൗഡി ബേബിയായി തകര്‍ത്താടി കുട്ടിജാനു ;  ഡാന്‍സിലും സൂപ്പറെന്ന് ആരാധകര്‍ (വിഡിയോ)
Updated on
1 min read

റെക്കോര്‍ഡുകള്‍ കീഴടക്കി മുന്നേറുന്ന 'റൗഡി ബേബി'ക്ക് ചുവട് വച്ചെത്തിയിരിക്കുകയാണ് 96 ല്‍ 'കുട്ടി ജാനു'വായി ആരാധകരെ സൃഷ്ടിച്ച ഗൗരി. സ്വകാര്യ ചാനലിന്റെ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങിനിടെയാണ് തകര്‍പ്പന്‍ ചുവടുകളുമായി കുട്ടിജാനും റൗഡി ബേബിയായത്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ എനര്‍ജിയില്‍ കളിക്കുന്ന ജാനു സൂപ്പറാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഡാന്‍സ് കണ്ട് സാക്ഷാല്‍ തൃഷ വരെ ഞെട്ടിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഡാന്‍സ് കണ്ടിട്ട് നടി മാത്രമല്ല, മികച്ച ഡാന്‍സറാണെന്ന് കൂടി തെളിയിച്ചെന്നും കുട്ടി ജാനുവിന് എവിടെയോ സുബ്രഹ്മണ്യ പുരത്തിലെ സ്വാതിയുടെ ലുക്കുണ്ടെന്നുമെന്നും ആരാധകര്‍ പറയുമ്പോള്‍ സായ് പല്ലവിയുടെ അത്ര ശരിയായില്ലെന്നും കമന്റുകളുണ്ട്.

മാരി -2 വില്‍ സായ് പല്ലവിയും ധനുഷും കളിച്ച റൗഡി ബേബി റെക്കോര്‍ഡുകളാണ് വാരിക്കൂട്ടിയത്. ലക്ഷങ്ങളാണ് ഇതിനകം റൗഡി ബേബി  യൂട്യൂബില്‍ കണ്ടു കഴിഞ്ഞത്. പ്രഭുദേവയുടേതായിരുന്നു കൊറിയോഗ്രഫി. പലരും റൗഡിബേബിക്ക് ചുവടുകള്‍ വച്ച് പിന്നീട് രംഗത്തെത്തിയിരുന്നു. മലയാളി താരം നവ്യാ നായരും കഴിഞ്ഞ ദിവസം റൗഡി ബേബിയായി ഡാന്‍സ് ചെയ്ത വിഡിയോ വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com