ലോക്ക്ഡൗണിനിടെ ചിത്രീകരിച്ച ആദ്യ ചിത്രം; ആകാംക്ഷ നിറച്ച് 'ലവ്' ട്രെയിലർ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്
ലോക്ക്ഡൗണിനിടെ ചിത്രീകരിച്ച ആദ്യ ചിത്രം; ആകാംക്ഷ നിറച്ച് 'ലവ്' ട്രെയിലർ
Updated on
1 min read

കോവിഡ് പ്രതിസന്ധിയ്ക്കിടെ ചിത്രീകരിച്ച ആദ്യ ചിത്രം ലവിന്റെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ലവ് ചിത്രീകരിച്ചത്. 

ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ. ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആഷിഖ് ഉസ്മാനാണ്. ഒരു മുറിയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ലോക്ക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ  ജൂൺ 22 -നാണു ആരംഭിച്ചത്. ജൂലൈ 15 ന് ചിത്രീകരണം അവസാനിക്കുകയും ചെയ്തു. 

വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് സൂചനകളില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളുമായി നിർമാതാക്കളുടെ ചർച്ച പുരോഗമിക്കുകയാണെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com