സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടു വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും 

വടക്കഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം
സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടു വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും 
Updated on: 
1 min read

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. ‌വടക്കഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. നടി മഞ്ജു പിള്ളയാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്. 

സംവിധായകന്‍ ഭരതന്റേയും നടി കെപിഎസി ലളിതയുടെ മകനാണ് സിദ്ധാർത്ഥ്. 2009ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. അഞ്ജന എം ദാസുമായായിരുന്നു ആദ്യ വിവാഹം. ഇവർ 2012ൽ വേർപിരിഞ്ഞു. 

നമ്മള്‍ എന്ന ചിത്രത്തിൽ നായകനായി സിനിമയിലെത്തിയ സിദ്ധാർത്ഥ് പിന്നീട് രസികന്‍, സ്പിരിറ്റ് തുടങ്ങി പത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അച്ഛന്‍ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെ 2012ലാണ് സംവിധാനത്തിലേക്ക് കടന്നത്. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സൗബിന്‍, നിമിഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജിന്‍ ആണ് അടുത്ത ചിത്രം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by manju pillai (@pillai_manju) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER