100 കോടി റിയാല്‍ മുതല്‍മുടക്ക്; 'ന്യൂ മുറബ്ബ'യില്‍ അത്യാധുനിക സൗകര്യങ്ങളോടെ കൂറ്റൻ ആശുപത്രി

100 crore riyal investment; New general hospital with state-of-the-art facilities in 'New Murabba'
100 crore riyal investment; New general hospital with state-of-the-art facilities in 'New Murabba'x
Edited By:
Updated on
1 min read

റിയാദ്: സൗദി അറേബ്യയുടെ സ്വപ്ന നഗര പദ്ധതിയായ 'ന്യൂ മുറബ്ബ'യില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ജനറല്‍ ആശുപത്രി ഉയരും. ഏകദേശം 100 കോടി റിയാല്‍ മുതല്‍മുടക്കിലാണ് ആശുപത്രി നിര്‍മിക്കുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള ന്യൂ മുറബ്ബ ഡെവലപ്മെന്റ് കമ്പനിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അല്‍ മാന മെഡിക്കല്‍ ഗ്രൂപ്പും തമ്മിലാണ് ഇതുസംബന്ധിച്ച പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചത്.

100 crore riyal investment; New general hospital with state-of-the-art facilities in 'New Murabba'
ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗത; മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സേവനം എപ്പോള്‍ ലഭ്യമാകും, യുഎഇയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

ആധുനിക രീതിയില്‍ നിര്‍മിക്കുന്ന ഈ ആശുപത്രിയില്‍ 200 കിടക്കകളാണുണ്ടാവുക. അടിയന്തര ചികിത്സ നല്‍കുന്ന എമര്‍ജന്‍സി ആന്‍ഡ് ട്രോമ കെയര്‍, ഫാമിലി മെഡിസിന്‍, കുട്ടികളുടെയും നവജാതശിശുക്കളുടെയും സംരക്ഷണത്തിനായുള്ള പീഡിയാട്രിക്സ് ആന്‍ഡ് നിയോനേറ്റോളജി, അസ്ഥിരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, നാഡീവ്യൂഹ രോഗവിഭാഗം തുടങ്ങി ഒട്ടനവധി പ്രധാന ചികിത്സാ വിഭാഗങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാകും.

രാജ്യത്തിന്റെ 'ഹെല്‍ത്ത് കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം,' 'ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം' എന്നിവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും, ഒരു ആധുനിക നഗരത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

2,80,000ത്തിലധികം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് 'ന്യൂ മുറബ്ബ' എന്ന സമഗ്ര നഗരം രൂപകല്‍പ്പന ചെയ്യുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റ് പൊതുസേവനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വലിയൊരു സംവിധാനമാണിത്. പുതിയ ആശുപത്രി വരുന്നതോടെ ഇവിടെ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ ഭാവി ആരോഗ്യ സംരക്ഷണം പൂര്‍ണമായി ഉറപ്പാക്കാന്‍ സാധിക്കും. രൂപകല്‍പ്പന ഘട്ടം പൂര്‍ത്തിയായി നിര്‍മാണ ഘട്ടത്തിലേക്ക് കടക്കുന്ന ന്യൂ മുറബ്ബയില്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുന്ന തന്ത്രപ്രധാന നിക്ഷേപങ്ങളില്‍ ആദ്യത്തേതാണ് ഈ ആശുപത്രി പദ്ധതി എന്ന് ന്യൂ മുറബ്ബ ആക്ടിങ് സി.ഇ.ഒ എന്‍ജി. സബാഹ് ബറകാത് പറഞ്ഞു.

100 crore riyal investment; New general hospital with state-of-the-art facilities in 'New Murabba'
ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ
100 crore riyal investment; New general hospital with state-of-the-art facilities in 'New Murabba'
ആപ്പുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും നിയന്ത്രണങ്ങള്‍; പുതിയ സുരക്ഷയൊരുക്കാന്‍ യുഎഇ ബാങ്കുകള്‍
Summary

New Murabba Announces SAR1 Billion Investment Partnership to Develop General Hospital in Riyadh’s Modern Downtown‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com