കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ നിയമങ്ങളിൽ ഇളവുകൾ വരുത്തിയതോടെ നിരവധി പ്രവാസികളാണ് മാതാപിതാക്കളെ ഒപ്പം കൂട്ടാൻ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന് വേണ്ടി ഫാമിലി വിസയ്ക്ക് അപേക്ഷയും നൽകിയിരുന്നു. എന്നാൽ വിസയ്ക്ക് അനുമതി കിട്ടുന്നതിന് വലിയ കാലതാമസമാണ് ഇപ്പോൾ കുവൈത്തിൽ നേരിടുന്നത്.
അതിനിടയിൽ മാതാപിതാക്കളുടെ പ്രായം 60ന് മുകളിൽ ആണെങ്കിൽ ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നില്ല എന്ന റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്.
മാതാപിതാക്കളെ കൊണ്ട് വരാൻ വിസ അപേക്ഷ നൽകിയ പലർക്കും നിരാശയാണ് ഫലം. എന്താണ് കാരണം എന്ന് വ്യക്തമാക്കാതെയാണ് വിസ അപേക്ഷ കുവൈത്ത് നിഷേധിക്കുന്നത്.
വിസ ലഭിക്കാത്തിന്റെ കാരണം മാതാപിതാക്കളുടെ പ്രായമാണെന്നാണ് പ്രവാസികൾ പറയുന്നത്. 60 - 70 വയസ് വരെയുള്ള മാതാപിതാക്കളുടെ അപേക്ഷയാണ് നിരസിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
പുതിയ വിസ നിയമത്തിൽ മാതാപിതാക്കളുടെ പ്രായപരിധിയെക്കുറിച്ചുള്ള നിബന്ധനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്ത് കൊണ്ടാണ് വിസ അപേക്ഷ നിരസിക്കുന്നത് എന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന ചോദ്യം.
60 വയസ്സിനു മുകളിലുള്ളവർക്ക് സന്ദർശന വിസകൾ നൽകുന്നത് സർക്കാർ അവസാനിപ്പിച്ചു എന്നത് ശരിയാണെന്നാണ് മറ്റൊരു പ്രവാസി യുവാവ് പറയുന്നത്. ഇതേ ആവശ്യവുമായി രണ്ടുതവണ അദ്ദേഹം മന്ത്രാലയം സന്ദർശിച്ചു, ആ പ്രായക്കാർക്കുള്ള വിസ സ്‌കീം ഇപ്പോൾ നിലവിൽ ഇല്ലായെന്നാണ് ലഭിച്ച മറുപടിയെന്നും യുവാവ് പറഞ്ഞു.
എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒരു പ്രതികരണം നടത്താൻ അധികൃതർ തയ്യറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates