ഫീസ് കൂടില്ല, സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വന്‍ ഇളവുകള്‍; ദുബൈയില്‍ മലയാളികള്‍ക്ക് ആശ്വാസം

വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള പ്രമുഖ രംഗങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ട് ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച 150 കോടി ദിര്‍ഹത്തിന്റെ രണ്ടാം സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് നടപടി
Dubai announces no private school fee hike for 2026–27, KHDA confirms
ദുബൈ
Edited By:
Updated on
1 min read

ദുബൈ: ദുബൈയില്‍ വരുന്ന അധ്യയനവര്‍ഷത്തില്‍ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധനവ് ഉണ്ടാകില്ലെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി. ദുബൈയ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം.

വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള പ്രമുഖ രംഗങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ട് ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച 150 കോടി ദിര്‍ഹത്തിന്റെ രണ്ടാം സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് നടപടി. മൂന്ന് മുതല്‍ പന്ത്രണ്ട് മാസത്തിനകം നടപ്പിലാക്കുന്ന 33 പദ്ധതികളാണ് പുതിയ പാക്കേജിലുള്ളത്. പുതിയ പാക്കേജ് പ്രകാരം ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും പ്രീ-സ്‌കൂളുകള്‍ക്കും വലിയ രീതിയിലുള്ള സാമ്പത്തിക ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. അതോറിറ്റിയുടെ കീഴിലുള്ള സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കല്‍ ഫീസ് ഗഡുക്കളായി അടയ്ക്കാനും മാറ്റിവയ്ക്കാനും അവസരമുണ്ടാകും. പിഴകള്‍ ഒടുക്കുന്നതിനും ഇളവ് അനുവദിച്ചിട്ടുണ്ട്. നഴ്‌സറി സ്‌കൂളുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍ ഫീസില്‍ നിന്നും പിഴകളില്‍ നിന്നും പൂര്‍ണ ഒഴിവാക്കല്‍ നല്‍കി. കൂടാതെ ദുബൈ് മുനിസിപ്പാലിറ്റിയുടെ മാര്‍ക്കറ്റ് ഫീസില്‍ നിന്നും ഇവയെ ഒഴിവാക്കിയിട്ടുണ്ട്.

Dubai announces no private school fee hike for 2026–27, KHDA confirms
ബിഗ് ടിക്കറ്റില്‍ ഇത്തവണ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം

പുതുതായി നിര്‍മാണത്തിലിരിക്കുന്ന പഠനകേന്ദ്രങ്ങള്‍ക്ക് വാടകയിളവും വാടകയില്ലാത്ത അധിക കാലയളവും അനുവദിക്കാന്‍ നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. കരാറുകള്‍ റദ്ദാക്കുമ്പോഴുള്ള ഇന്‍ഷുറന്‍സ് ഗ്യാരന്റി തുകയില്‍ ഭാഗികമായോ പൂര്‍ണമായോ ഇളവ് നല്‍കുക, കരാര്‍ ലംഘനത്തിനുള്ള പിഴ ചുമത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുക, കെട്ടിട വാടക വര്‍ധിപ്പിക്കുന്നത് മരവിപ്പിക്കുക, വാടക തുക അടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുക തുടങ്ങിയ തീരുമാനങ്ങളും ഇതിലുള്‍പ്പെടുന്നു.

Summary

Dubai announces no private school fee hike for 2026–27, KHDA confirms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com