മദ്യപിച്ച് വാഹനമോടിച്ച് അപകടം, ഇൻഷുറൻസ് കമ്പനിക്ക്,ഡ്രൈവർ 10 ലക്ഷം ദിർഹം നൽകണമെന്ന് ദുബൈ കോടതി

അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് അന്വേഷണങ്ങളും ഫോറൻസിക് ട്രാഫിക് റിപ്പോർട്ടും സ്ഥിരീകരിച്ചു
Dubai Driver, Dubai Court
Dubai court orders drunk driver to pay Dh1 million to insurance company file
Updated on
2 min read

ദുബൈ: മദ്യപിച്ച് വാഹനമോടിച്ച് ഗുരുതരമായ റോഡപകടം ഉണ്ടാക്കുകയും യാത്രക്കാരന് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ, ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ സിവിൽ കോടതി ഉത്തരവിട്ടു. കാർ ഇൻഷുറൻസ് കമ്പനിക്ക് 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്

Dubai Driver, Dubai Court
ഫാമിലി വിസയ്ക്ക് ഇനി കൈപൊള്ളും; കടുത്ത നിലപാടുമായി ബഹ്‌റൈൻ

അമിതവേഗതയിലായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ബാരിയറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിലെ യാത്രക്കാരനായ യൂറോപ്യൻ സ്വദേശിക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഏഷ്യൻ വംശജനായ 23 കാരനായ ഡ്രൈവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് അന്വേഷണങ്ങളും ഫോറൻസിക് ട്രാഫിക് റിപ്പോർട്ടും സ്ഥിരീകരിച്ചു, ഇത് മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവരെ അപകടത്തിലാക്കുക, സ്വത്ത് നശിപ്പിക്കുക എന്നീ കുറ്റങ്ങൾക്ക് ക്രിമിനൽ കോടതി ഡ്രൈവറെ ശിക്ഷിച്ചു. 15,000 ദിർഹം പിഴയാണ് ശിക്ഷയായി ക്രിമിനൽ കോടതി വിധിച്ചത്.

അപകടത്തെ തുടർന്ന് യാത്രക്കാരൻ തനിക്കേറ്റ ശാരീരികവും മാനസികവുമായ വിഷമതകളുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് തുക ക്ലെയിം ചെയ്തുകൊണ്ട് ഇൻഷുറൻസ് തർക്ക പരിഹാര കമ്മിറ്റിൽ പരാതി നൽകി. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി അവലോകനം ചെയ്ത ശേഷം, കമ്മിറ്റി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, ഇൻഷുറൻസ് കമ്പനി 1.5ദശലക്ഷം ദിർഹം നൽകാൻ ഉത്തരവിട്ടു. പിന്നീട് അപ്പീൽ കോടതി തുക അഞ്ച് ശതമാനം വാർഷിക പലിശയും 10 ലക്ഷം ദിർഹവുമായി കുറച്ചു.

Dubai Driver, Dubai Court
പ്രവാസികൾക്ക് ഇളവില്ല, സർക്കാർ ആശുപത്രികളിൽ ഉയർന്ന ഫീസ് നൽകണം; പുതിയ നിയമവുമായി ബഹ്‌റൈൻ

കോടതി വിധി അനുസരിച്ച് തുകയും വാർഷിക പലിശയും ഇൻഷുറൻസ് കമ്പനി പരാതിക്കാരന് ബാങ്ക് വഴി നൽകി.

പിന്നീട്, യുഎഇ ഇൻഷുറൻസ് അതോറിറ്റി പുറപ്പെടുവിച്ച ഏകീകൃത മോട്ടോർ വാഹന ഇൻഷുറൻസ് പോളിസിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. ഈ നയപ്രകാരം,മദ്യപിച്ചിരിക്കെ അപകടമുണ്ടാക്കിയതായി കണ്ടെത്തിയാൽ, അപകടത്തിന് ഇരയാകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം അതുണ്ടാക്കിയവരിൽ നിന്ന് തിരിച്ചുപിടിക്കാൻ ഇൻഷുറൻസ് കമ്പനിയെ അനുവദിക്കുന്നുണ്ട്. ഈ നിയമ വശം ഉപയോഗിച്ചാണ് ഇൻഷുറൻസ് കമ്പനി കേസ് നൽകിയത്.

ഡ്രൈവറുടെ അശ്രദ്ധയും മദ്യപിച്ച് വാഹനം ഓടിച്ചതുമാണ് അപകടത്തിന് കാരണമെന്ന് സിവിൽ കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്തത്തോടെയും നിയമാനുസൃതമായും വാഹനം ഓടിക്കുമ്പോൾ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ബാധകമാകൂ എന്നും, മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമത്തിന്റെയും പോളിസി നിബന്ധനകളുടെയും ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

Dubai Driver, Dubai Court
ലാഭത്തിന് മുകളിൽ പറന്ന് എമിറേറ്റ്‌സ്; 12.2 ബില്യൺ ദിർഹം നേടി, പുതിയ തൊഴിലവസരങ്ങൾ വരുന്നു

ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ക്രിമിനൽ കോടതിയിലെ വിധി നിർണായക തെളിവുകൾ നൽകുന്നുണ്ടെന്നും രക്തത്തിലെ മദ്യത്തിന്റെ അളവ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന് കാരണമായി സൂചിപ്പിക്കുന്നുണ്ടെന്നും സിവിൽ കോടതി പറഞ്ഞു.

പോളിസി ഉടമകൾ തങ്ങളുടെ വാഹനങ്ങൾ സംരക്ഷിക്കുന്നതിനും ജീവൻ അപകടപ്പെടുത്തുന്ന പെരുമാറ്റം ഒഴിവാക്കുന്നതിനും എല്ലാ മുൻകരുതലുകളും എടുക്കാൻ നിയമപരമായി ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് ഇൻഷുറൻസ് കമ്പിനിക്ക് പത്ത് ലക്ഷം ദിർഹം നൽകാൻ കോടതി വിധിച്ചതെന്ന് എമറാത്ത് അൽ യൂമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Summary

Gulf News: Dubai civil court has ordered a 23-year-old Asian man to pay Dh1 million to his car insurance company after he was found guilty of driving under the influence of alcohol and causing a severe road accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com