ദുബൈ: ഒരുകാലത്ത് ജനപ്രിയ ഷോപ്പിങ് മാളായിരുന്ന ലാംസി പ്ലാസ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ലേലത്തിൽ പോയി. 18.87 കോടി ദിർഹത്തിനാണ് ലേലമുറപ്പിച്ചത്. കഴിഞ്ഞ കുറച്ച് കാലമായി നിരവധി തവണ ഈ മാൾ വിൽപ്പന നടത്താൻ ശ്രമം നടന്നിരുന്നു. എന്നാൽ അതൊന്നും വിജയകരമായില്ല.
ദുബൈയിലെ ഔദ് മേത്ത പ്രദേശത്തെ പ്രധാന ആകർഷണകേന്ദ്രമായിരുന്നു ഒരുകാലത്ത് ലാംസിമാൾ. 1997ൽ ആരംഭിച്ച ഈ മാളിൽ അഞ്ച് നിലകളാണ് ഉണ്ടായിരന്നത്. ഇന്ന് കാണുന്ന നിലയിലുള്ള വലിയ മാളുകൾ വരുന്നതിന് മുമ്പ് ദുബൈലുള്ള പ്രധാന വിനോദ, വ്യാപര കേന്ദ്രമായിരുന്നു ഇവിടം. 150ലധികം കടകൾ, ഒരു ഹൈപ്പർമാർക്കറ്റ്, സിനിമാ തിയേറ്റർ,ഭക്ഷണശാല എന്നിവയൊക്കെ ഇവിടെയുണ്ടായിരുന്നു.
അപ്രതീക്ഷിതമായിട്ടായിരുന്നു ലാംസിമാൾ അടച്ച് പൂട്ടുന്നത്. മാളിൽ 2017 ൽ ഉണ്ടായ ഒരു വലിയ തീപിടുത്തത്തെത്തുടർന്ന് അതിന്റെ പ്രവർത്തനങ്ങൾ പെട്ടെന്ന് നിർത്തിവച്ചു. പിന്നീട് പ്രവർത്തനം ഉണ്ടായില്ല. തീപിടുത്തത്തിന് ശേഷം, മാളിന്റെ അന്നത്തെ നടത്തിപ്പുകാരായ ലാൽസ് ഗ്രൂപ്പ്, കെട്ടിടത്തിന്റെ പുനഃസ്ഥാപനത്തിനും പുനർനിർമ്മാണത്തിനും ഉള്ള ചുമതല വസ്തുവിന്റെ പേര് വെളിപ്പെടുത്താത്ത സ്വകാര്യ ഉടമയ്ക്കാണ് എന്ന് അറിയിച്ചിരുന്നു.
മാൾ വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന പ്രതീക്ഷ ആദ്യകാലങ്ങളിൽ നിലനിന്നിരുന്നു. എന്നാൽ, അത് വർഷങ്ങളോളം അടഞ്ഞുകിടക്കുകയായിരുന്നു. അതിന് ശേഷമാണ് ലേലത്തിന് വച്ചത്.
ബഹുനില കെട്ടിടം അടച്ചിട്ട ശേഷം ആദ്യ ലേല പ്രക്രിയ കഴിഞ്ഞ വർഷമായിരുന്നു, ലേലത്തുക 21 കോടി ദിർഹമായി അന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വാങ്ങൽ നടന്നില്ല. പിന്നീട് 20 കോടി ദിർഹമായി നിശ്ചയിച്ച് വീണ്ടും ലേലത്തിന് വച്ചു. അതും നടന്നില്ല. അതിന് ശേഷം 18.5 കോടി ദിർഹത്തിന് കുറഞ്ഞ വില നിശ്ചയിച്ച് ലേലത്തിന് വച്ച സമയത്തും വിൽപ്പന നടന്നില്ല. പിന്നീടാണ് 18.87 കോടി രൂപയ്ക്ക് ലേലം നടന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആരാണ് സ്ഥലവും മാളും വാങ്ങിയതെന്ന് വ്യക്തമല്ല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates