ദുബൈ: ഒരുകാലത്ത് ദുബൈയിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായിരുന്ന ലാംസി പ്ലാസ വീണ്ടും ലേലത്തിന് വച്ചു.
ലേലത്തിലെ അടിസ്ഥാന വില 1850 ലക്ഷം ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ലേലത്തിന് വച്ചപ്പോൾ അടിസ്ഥാന വില 2,100 ലക്ഷം ദിർഹമായിരുന്നു. അന്ന് ലേലം നടന്നിരുന്നില്ല. ലേലത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 2017 ൽ സംഭവിച്ച തീപിടുത്തത്തെത്തുടർന്ന് മാൾ അടച്ചിട്ടിരുന്നു, 2024 ഏപ്രിലിലാണ് ആദ്യമായി ലേലത്തിന് വച്ചത്.
തീപിടിത്തതെ തുടർന്ന് അടച്ചിടുന്നതുവരെ ഈ മാൾ ഏറ്റവുമധികം ആൾത്തിരക്കുള്ള ഒന്നായിരുന്നുവെന്ന് അവിടുത്തെ പ്രവാസികൾ ഓർമ്മിക്കുന്നു. ഇടത്തരം ബജറ്റുള്ള ഭക്ഷണശാലകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളി ലൊന്നായിരുന്നു.
പ്രമുഖ മിഡിൽ ഈസ്റ്റേൺ റീട്ടെയിൽ ഗ്രൂപ്പായ ലാൽസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലാംസി പ്ലാസ എന്ന് ദുബൈ സിറ്റി ടൂറിസം റിപ്പോർട്ടിൽ പറയുന്നു.
ലാംസി സിനിമ, ഭക്ഷണശാല, ഫാഷൻ റീട്ടെയിൽ,ഇലക്ട്രോണിക്സ്ഹബ്, ജ്വല്ലറി, ബ്യൂട്ടി പ്രോഡക്ട്സ്തുടങ്ങി വിവിധ രംഗങ്ങളിലായി ഈ മാൾ ഒരുകാലത്തെ ദുബൈയിലെ ആകർഷണ കേന്ദ്രമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
