ദുബൈ മെട്രോയിലെ ഈ നിയമം നിങ്ങൾക്കറിയാമോ?, പിഴ 300 ദിർഹം വരെ

കഴിഞ്ഞ ദിവസം ദുബൈ മെട്രോയിൽ യാത്ര ചെയ്ത രണ്ട് യുവാക്കൾ നിലത്ത് ഇരുന്നു ഉറങ്ങുന്ന ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ പകർത്തി ആർ ടി എയ്ക്ക് അയച്ചിരുന്നു.
Dubai Metro
Dubai Metro Warns Commuters Fines from Dh100 for Causing InconvenienceRTA/X
Updated on
1 min read

ദുബൈ: മെട്രോ ട്രെയിനുള്ളിൽ നിലത്തിരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് ഓർമ്മപ്പെടുത്തി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇത്തരം നിയമലംഘനങ്ങൾക്ക് 100 ദിർഹം വരെ ഈടാക്കും. മെട്രോ യാത്ര സുഗമമാക്കാനും എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Dubai Metro
മെട്രോ നിയമങ്ങൾ കർശനമാക്കി ദുബൈ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 2,000 ദിർഹം വരെ പിഴ

കഴിഞ്ഞ ദിവസം ദുബൈ മെട്രോയിൽ യാത്ര ചെയ്ത രണ്ട് യുവാക്കൾ നിലത്ത് ഇരുന്നു ഉറങ്ങുന്ന ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ പകർത്തി ആർ ടി എയ്ക്ക് അയച്ചിരുന്നു. ഇവർക്കെതിരെ നടപടി വേണമെന്നും യാത്രക്കാരൻ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ആണ് നിയമം ഓർമ്മപ്പിച്ച് അധികൃതർ രംഗത്ത് എത്തിയത്.

Dubai Metro
ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ് (വിഡിയോ)

മെട്രോയിൽ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ യാത്രക്കാർ ഉറങ്ങിയാൽ 300 ദിർഹമാണ് പിഴ, മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ, സഞ്ചാരം തടസ്സപ്പെടുത്തുന്നതോ ആയ പെരുമാറ്റം ഉണ്ടാകരുത് എന്നും അധികൃതർ അഭ്യർത്ഥിച്ചു.

Dubai Metro
2400 മണിക്കൂർ ജോലി 700 ആയി കുറയും; ദുബൈ മെട്രോയിൽ 70% ജീവനക്കാരുടെ ജോലി ഇനി ഈ സംവിധാനം ചെയ്യും (വിഡിയോ കാണാം )

മെട്രോയ്ക്കുള്ളിലെ ഇത്തരം സ്ഥലങ്ങളിൽ 'ഇവിടെ ഇരിക്കാൻ പാടില്ല' എന്ന സ്റ്റിക്കർ ഒട്ടിക്കണം എന്നാണ് മറ്റൊരു യാത്രക്കാരന്റെ ആവശ്യം.

ഇത് പരിഗണിക്കാമെന്ന് അറിയിച്ച ആർ ടി എ അധികൃതർ മെട്രോയ്ക്കുള്ളിൽ ഇൻസ്‌പെക്ടർമാർ ഉണ്ടാകുമെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരോടോ അല്ലെങ്കിൽ ഏതെങ്കിലും മെട്രോ സ്റ്റാഫിനോടോ പരാതി അറിയിക്കാം. നിയമ പ്രകാരമുള്ള നടപടി കുറ്റക്കാർക്കെതിരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Summary

Gulf news: Dubai Metro Warns Commuters Fines from Dh100 for Causing Inconvenience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com