'പണം നേടാനായി കൂടുതൽ പണി വേണ്ട'; എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: പൗരന്മാരുടെ വില്ലകൾ നിർമ്മിക്കുന്നതിൽ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയെന്ന് ദുബൈ മുനിസിപ്പാലിറ്റി. വില്ലകളുടെ ആകൃതിയിലും ഘടനയിലും മാറ്റം വരുത്തി നിർമ്മാണം നടത്തിയ നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു.
ദുബൈ ബിൽഡിംഗ് നിയമത്തിൽ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കൺസൾട്ടൻസികൾക്ക് മുനിസിപ്പാലിറ്റി നോട്ടീസും നൽകിയിട്ടുണ്ട്.
ഡിസൈനിൽ അനാവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം അതനുസരിച്ചു കെട്ടിട നിർമ്മാണത്തിൽ കൂടുതൽ പണികൾ നടത്തും. ഇതിലൂടെ വീട്ടുടമകൾക്ക് നിർമ്മാണത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് അവരെ നയിക്കും.
അനാവശ്യമായ ഡിസൈൻ ഒഴിവാക്കിയും, ഭവന നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനുമായി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുൻസിപ്പാലിറ്റി എഞ്ചിനീയറിംഗ് കൺസൾട്ടൻസികൾക്ക് മുന്നറിയിപ്പ് നൽകി.
നിർമ്മാണ മേഖലയിലെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനും, വീട്ടുടമകൾ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതർ വിശദീകരിച്ചു.
Gulf news: Dubai Municipality Uncovers Villa Design Scam Inflating Construction Costs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

