മൊബൈൽ വെളിച്ചം പോലും കുടുക്കും; ദുബൈയിൽ പുതിയ റഡാറുമായി പൊലീസ്, നിയമലംഘകർക്ക് എട്ടിന്റെ പണി!

അമിതവേഗത, റെഡ് ലൈറ്റ് മറികടക്കൽ, അപകടകരമായ രീതിയിൽ ലെയ്ൻ മാറൽ, അശ്രദ്ധയമായ ഡ്രൈവിംഗ് എന്നിവ പുതിയ റഡാർ സംവിധാനത്തിലൂടെ തിരിച്ചറിയാം.
Dubai Police
Dubai Police Introduce AI Radar Systems to Detect Traffic Violations, Impose Heavy Fines and Black Points.Dubai Police
Updated on
2 min read

ദുബൈ: ട്രാഫിക് നിയമലംഘനങ്ങൾ കൂടുതൽ കൃത്യതയോടെ കണ്ടെത്തുന്നതിനായി അത്യാധുനിക കൃത്രിമബുദ്ധി (AI) റഡാർ സംവിധാനങ്ങൾ അവതരിപ്പിച്ച് ദുബൈ പൊലീസ്. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ഇതിനായി പ്രത്യേക റഡാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അമിതവേഗത, റെഡ് ലൈറ്റ് മറികടക്കൽ, അപകടകരമായ രീതിയിൽ ലെയ്ൻ മാറൽ, അശ്രദ്ധയമായ ഡ്രൈവിംഗ് എന്നിവ പുതിയ റഡാർ സംവിധാനത്തിലൂടെ തിരിച്ചറിയാം.

Dubai Police
ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മെഗാ ഓഫര്‍

നിയമം ലംഘിക്കുന്ന വാഹനമോടിക്കുന്നവർക്ക് വൻ തുക പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതിനൊപ്പം വാഹനം പിടിച്ചെടുക്കാനും സാധ്യതയുണ്ട്. പിഴകൾ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഡ്രൈവർമാർ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ പുതിയ എഐ റഡാറുകൾ കണ്ടെത്തുന്ന പ്രധാന നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളും പരിശോധിക്കാം.

Dubai Police
വേനല്‍ച്ചൂട് കടുക്കും, സൂര്യാഘാതത്തിന് സാധ്യത, യുഎഇയില്‍ മുന്നറിയിപ്പ്

1. അമിതവേഗത

വേഗത പരിധി ലംഘിച്ചാൽ 300 ദിർഹം മുതൽ 3000 ദിർഹം വരെ പിഴ ചുമത്തും. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് 12 ബ്ലാക്ക് പോയിന്റുകൾ മുതൽ 23 ബ്ലാക്ക് പോയിന്റുകൾ വരെ ചുമത്തും. 30 ദിവസം മുതൽ 60 ദിവസത്തേക്ക് വരെ വാഹനം കണ്ടുകെട്ടും.

2. റെഡ് ലൈറ്റ് മറികടക്കൽ

റെഡ് ലൈറ്റ് മറികടക്കുന്നവർക്ക് യുഎഇ ട്രാഫിക് നിയമപ്രകാരം 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടും. ദുബായിൽ ഇത്തരം വാഹനങ്ങൾ വിട്ടുകിട്ടണമെങ്കിൽ പുതിയ നിയമപ്രകാരം (Decree No. 30 of 2023) 50,000 ദിർഹം അടയ്ക്കേണ്ടി വരും.

Dubai Police
അറഫാ സംഗമം റെക്കോര്‍ഡ് വേഗതയില്‍; രണ്ട് മണിക്കൂര്‍ മുമ്പേ യാത്ര പൂര്‍ത്തിയാക്കി

3. ലെയ്ൻ അച്ചടക്കം

കൃത്യമായ ലെയ്ൻ പാലിക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. ഹാർഡ് ഷോൾഡറിലൂടെയുള്ള ഡ്രൈവിങ്, സോളിഡ് ലൈൻ മുറിച്ചുകടക്കൽ, പെട്ടെന്ന് ലെയ്ൻ മാറുന്നത് (Sudden swerving), തൊട്ടുമുന്നിലുള്ള വാഹനത്തോട് അമിതമായി ചേർന്ന് ഓടിക്കുന്നത് (Tailgating) എന്നിവയെല്ലാം എഐ റഡാർ പിടികൂടും.

4. മൊബൈൽ ഫോൺ ഉപയോഗം

ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ കൈകളുടെ ചലനങ്ങളും സ്ക്രീൻ വെളിച്ചവും റഡാർ തിരിച്ചറിയും. ഇവർക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഒപ്പം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

Dubai Police
കുവൈത്തിൽ നിന്ന് 'മിന്നൽ' വേഗത്തിൽ സൗദിയിലെത്താം; അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം

5. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ

  • രാത്രികാലങ്ങളിൽ പോലും വസ്ത്രവും സീറ്റ് ബെൽറ്റും വേർതിരിച്ചറിയാൻ ഈ റഡാറുകൾക്ക് സാധിക്കും. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

6. ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ

  • അമിത ശബ്ദമുണ്ടാക്കുന്ന രീതിയിലോ വേഗത കൂട്ടാനോ ആയി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയാൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനം വിട്ടുനൽകാൻ 10,000 ദിർഹം വരെ ഫീസ് ഈടാക്കും.

Dubai Police
കുട്ടികള്‍ ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നത് അപകടം; യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

7. കാലാവധി കഴിഞ്ഞ രജിസ്ട്രേഷൻ

  • രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഓടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ 7 ദിവസത്തേക്ക് വാഹനം പോലീസ് കണ്ടുകെട്ടുകയും ചെയ്യും.

Summary

Dubai Police Introduce AI Radar Systems to Detect Traffic Violations, Impose Heavy Fines and Black Points.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com