ഈ റോഡിൽ വേഗം കുറയ്‌ക്കരുത്; പിഴ നല്‍കേണ്ടി വരുമെന്ന് ദുബൈ പൊലീസ്

അതിവേഗ പാതയിൽ വളരെ പതുക്കെ വാഹനമോടിക്കുന്നത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാകും. പ്രത്യേകിച്ച് പിന്നാലെ വരുന്ന വാഹനങ്ങൾ അമിത വേഗത്തിലാണെങ്കിൽ പെട്ടെന്ന് ട്രാക്ക് മാറ്റാൻ ശ്രമിക്കുകയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടാകുകയും ചെയ്യും
Dubai traffic law
Dubai Police to Act Against Slow Drivers in Fast Lanes Dubai Police/x
Updated on
1 min read

ദുബൈ: അതിവേഗ പാതയിലൂടെ വാഹനങ്ങൾ വേഗം കുറച്ചു ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന തരത്തിൽ വാഹനമോടിക്കുന്നതും കുറ്റകരമാണ്. ഈ രണ്ട് നിയമലംഘനങ്ങൾക്കും 400 ദിനാർ വരെ പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

Dubai traffic law
രുദ്രകാളിയും ഖഗേന്ദ്ര പ്രസാദും ഇനി ഖത്തറിലേക്ക് പറക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി നേപ്പാൾ

അതിവേഗ പാതയിൽ വളരെ പതുക്കെ വാഹനമോടിക്കുന്നത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാകും. പ്രത്യേകിച്ച് പിന്നാലെ വരുന്ന വാഹനങ്ങൾ അമിത വേഗത്തിലാണെങ്കിൽ പെട്ടെന്ന് ട്രാക്ക് മാറ്റാൻ ശ്രമിക്കുകയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടാകുകയും ചെയ്യും. ഇതൊഴിവാക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ദുബൈ പൊലീസിലെ ജനറൽ ട്രാഫിക് വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ  ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.

Dubai traffic law
സൗദിയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക; പുതിയ നിയമം ഇങ്ങനെ

വേഗത കുറച്ചു പോകുന്ന വാഹനങ്ങൾ വലത് ലെയിനിൽ തുടരുകയും വേഗത്തിൽ പോകുന്നവരും ഓവർടേക്ക് ചെയ്യുന്നവരും ഇടത് ലെയിൻ ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്തിടെ സംഭവിച്ച അപകടങ്ങളിൽ പ്രധാന കാരണം വാഹനത്തിന്റെ വേഗത കുറച്ചതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത നിയമം ഓർമ്മപ്പെടുത്തി അധികൃതർ രംഗത്ത് എത്തിയത്.

Summary

Gulf news: Dubai Police to take strict action against drivers who drive too slowly on fast lanes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
Dubai Police e-scooter rules registration number plate mandatory parents responsible misuse children
Dubai Police alert on scammers posing as bank officials using fake calls and SMS to collect personal and financial information
Dubai rain dust storm warning motorists driving safety Dubai Police alert low visibility roads UAE weather
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com