ഈദ് അൽ അദ്ഹ, അടുത്തമാസം ഒരു ദിവസം അവധി എടുത്താൽ യുഎഇയിൽ ഒമ്പത് ദിവസം തുടർച്ചയായ അവധി ലഭിക്കും

മെയ് 27ന് ആയിരിക്കും ബലിപെരുന്നാൾ എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നു
Eid Al Adha UAE holiday planning with 9 days leave opportunity for residents in 2026
Residents in the UAE planning extended holidays during Eid Al Adha celebrationsANI representative purpose only
Updated on
1 min read

ദുബൈ: ഈ വർഷത്തെ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി ലഭിക്കുന്ന അവധി ദിനങ്ങൾ അടുത്തമാസം ആയിരിക്കാം. അറഫാ ദിനവും ഈദ് അൽ അദ്ഹ (ബലിപെരുന്നാളും) പ്രമാണിച്ച് ആറ് ദിവസത്തെ പൊതുഅവധിക്ക് സാധ്യതയുണ്ടെന്നാണ് ജ്യോതിശാസ്ത്ര വിലയിരുത്തൽ എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ മെയ് 27ന് ബലിപെരുന്നാളിന് സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ അസ്ട്രോണമി, ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറയുന്നു. ഇതിന് തൊട്ടുമുമ്പുള്ള ദിവസമായ 26 നാണ് ഹജ് കർമങ്ങളിലെ പ്രധാനപ്പെട്ട അറഫാ ദിനം.

Eid Al Adha UAE holiday planning with 9 days leave opportunity for residents in 2026
കയ്യില്‍ പണമില്ലെങ്കില്‍ വായ്പയെടുത്താണെങ്കിലും ശമ്പളം നല്‍കും; ജീവനക്കാരെ ചേര്‍ത്തുപിടിക്കുമെന്ന് യൂസഫലി

യുഎഇയുടെ അംഗീകൃത അവധി കണക്ക് അനുസരിച്ച് അറഫാ ദിനത്തിന് ഒരു ദിവസവും ബലിപെരുന്നാളിന് മൂന്ന് ദിവസവും പൊതുഅവധി ലഭിക്കും.

നിലവിലെ കണക്ക് അനുസരിച്ച് മെയ് 26 മുതൽ 29 വരെയാണ് ഈ അവധികൾ ലഭിക്കുക. മെയ് 30ശനി, മെയ് 31 ഞായർ വാരാന്ത്യ അവധികൾ ഇതിന് തുടർച്ചയായി വരുമ്പോൾ ആറ് ദിവസത്തെ അവധി യുഎഇ നിവാസികൾക്ക് ലഭിക്കും.

ഇതിന് പുറമെ മെയ് 25 ന് തിങ്കളാഴ്ച അവധി എടുത്താൽ അതിന് മുമ്പുള്ള വാരാന്ത്യ അവധികളായ മെയ് 23 ശനിയും മെയ് 24 ഞായറും ഉൾപ്പടെ ഒമ്പത് ദിവസം അവധി ലഭിക്കും.

Eid Al Adha UAE holiday planning with 9 days leave opportunity for residents in 2026
69 തസ്തികകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവൽക്കരണവുമായി സൗദി

നിലവിൽ അവധി ഇങ്ങനെയാണ് കണക്കാക്കുന്നതെങ്കിലും മാസപ്പിറവി കാണുന്നതിനനുസരിച്ച് മാത്രമേ ഔദ്യോഗിക അവധി തീയതികൾ നിശ്ചയിക്കുകയുള്ളൂ.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് അധികൃതർ അറിയിക്കും.

Summary

Gulf News: Plan your Eid Al Adha 2026 holidays in the UAE . By taking just one day of leave, you could enjoy up to nine consecutive days off. Check details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com