യുഎഇയില്‍ അടുത്ത അഞ്ച് ദിവസം ചൂട് തുടരും; 48 ഡിഗ്രി വരെ താപനില ഉയരും

Hot weather to continue in the UAE for the next five days
യുഎഇ
Edited By:
Updated on
1 min read

ദുബൈ: യുഎഇയില്‍ അടുത്ത അഞ്ച് ദിവസം ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ 48 ഡിഗ്രി വരെ ഉയരും. മൂടല്‍ മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും.

Hot weather to continue in the UAE for the next five days
ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; 18 കാരറ്റിന് 400 ദിര്‍ഹത്തില്‍ താഴെ

ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. കിഴക്കന്‍ മേഖലകളില്‍ മേഘങ്ങള്‍ രൂപപ്പെടുകയും ഉച്ചക്കുശേഷം ഇവ വലിയ മേഘങ്ങളായി മാറാനും സാധ്യതയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കും. ഇതോടെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.

ഉള്‍പ്രദേശങ്ങളില്‍ 43 ഡിഗ്രി മുതല്‍ 48 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37 മുതല്‍ 42 ഡിഗ്രി വരെയും മലനിരകളില്‍ 29 ഡിഗ്രി മുതല്‍ 35 ഡിഗ്രി വരെയുമാണ് താപനില പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ചയും തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരും. കിഴക്കന്‍ മേഖലകളില്‍ ഉച്ചയോടെ കനത്ത മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ എത്തിയേക്കും.

Hot weather to continue in the UAE for the next five days
മക്കയിലെ പ്രിയ ശബ്ദം; ഷെയ്ഖ് ഇബ്രാഹിം അന്തരിച്ചു
Hot weather to continue in the UAE for the next five days
യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ ഞായറാഴ്ചയും പാസ്‌പോര്‍ട്ട് വാങ്ങാം
Summary

Hot weather to continue in the UAE for the next five days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com