

ദുബൈ: യുഎഇയിൽ, നിങ്ങളുടെ താമസത്തിന്റെയും തിരിച്ചറിയൽ രേഖയുടെയും ആദ്യ രേഖയാണ് എമിറേറ്റ്സ് ഐഡി. താമസക്കാർ എല്ലായ്‌പ്പോഴും അത് കൈവശം വയ്ക്കേണ്ടതുണ്ട്. എന്നാൽ നിങ്ങളുടെ എമിറേറ്റ്സ് ഐഡി നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ, പുതുക്കാൻ നൽകിയിരിക്കുകയോ ആണെങ്കിൽ എന്തുചെയ്യണം?
എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ, നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഉടൻ തന്നെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യെ അറിയിക്കുക എന്നതാണ്. ഇതിന് പകരം ഐഡി കിട്ടാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യണം.
പുതിയ കാർഡ് ലഭിക്കുന്നതിനായി കാത്തിരിക്കുമ്പോൾ, നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പതിപ്പ് സൗജന്യമായി ലഭിക്കും. സേവനങ്ങൾക്കായി ഓൺലൈനായി അപേക്ഷിക്കുമ്പോഴോ ഫിസിക്കൽ ഐഡന്റിഫിക്കേഷൻ ലഭ്യമല്ലാത്തപ്പോഴോ ഫോണിൽ ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കുന്നത് ഉപയോഗപ്രദമായിരിക്കും.
നിങ്ങളുടെ ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്‌സസ് ചെയ്യുന്നതിനുള്ള ലളിതമായ വഴികൾ ഇവയാണ്
1. ആപ്പിൾ വാലറ്റിൽ നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചേർക്കുക
ആപ്പിൾ ഉപയോക്താക്കൾക്ക് അവരുടെ എമിറേറ്റ്സ് ഐഡി നേരിട്ട് ആപ്പിൾ വാലറ്റിൽ സൂക്ഷിക്കാൻ അനുവദിക്കുന്ന സൗകര്യപ്രദമായ സവിശേഷത ഐസിപി (ഇമിഗ്രേഷൻ, പൗരത്വം, പാസ്‌പോർട്ട് വകുപ്പ്) നൽകുന്നുണ്ട്.
.ഔദ്യോഗിക ‘UAEICP’ ആപ്പ് ഡൗൺലോഡ് ചെയ്യുക. UAE Pass (യുഎഇ പാസ്) ആപ്പ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
'എമിറേറ്റ്സ് ഐഡി' സെല്ക്ട് ചെയ്ത് നിങ്ങളുടെ പേരിൽ വിരൽ അമർത്തുക. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ എമിറേറ്റ്സ് ഐഡി കാണാൻ കഴിയും. 'ആപ്പിൾ വാലറ്റിലേക്ക് ചേർക്കുക' എന്ന ഓപ്ഷൻ സെലക്ട് ചെയ്യണം.
നിങ്ങളുടെ ആപ്പിൾ വാലറ്റിൽ കാർഡ് ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക. അപ്പോൾ നിങ്ങളുടെ ഡിജിറ്റൽ വാലറ്റിൽ ഉള്ള ഐഡി കാണാൻ കഴിയും. ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ എമിറേറ്റ്സ് ഐഡി വേഗത്തിലും സുരക്ഷിതമായും ഉപയോഗിക്കാൻ ഇത് സഹായകമാകും.
UAE Pass എന്നത് ഒരു ദേശീയ ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റമാണ്, ഇത് താമസക്കാർക്ക് നിരവധി സർക്കാർ പ്ലാറ്റ്‌ഫോമുകളിലേക്ക് ലോഗിൻ ചെയ്യാനും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാനും പ്രാപ്തമാക്കുന്നു.
UAE Pass app (യുഎഇ പാസ് ആപ്പ്) ഉപയോഗിച്ച് നിങ്ങളുടെ എമിറേറ്റ്സ് ഐഡി ലഭിക്കാൻ:
നിങ്ങളുടെ ഫോണിൽ UAE Pass app (യുഎഇ പാസ് ആപ്പ്) ഡൗൺലോഡ് ചെയ്യുക.
നിങ്ങളുടെ UAE Pass (യുഎഇ പാസ്) ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്തുകഴിഞ്ഞാൽ, 'ഡോക്യുമെന്റുകൾ ചേർക്കുക' എന്നതിലേക്ക് പോയി 'പേഴ്‌സണൽ' വിഭാഗത്തിന് കീഴിലുള്ള എമിറേറ്റ്‌സ് ഐഡി ഓപ്ഷൻ കണ്ടെത്തി 'റിക്വസ്റ്റ്' എന്നതിൽ വിരൽ അമർത്തുക. അതിന് ശേഷം, ആപ്പിന്റെ 'ഡോക്യുമെന്റ്‌സ്' വിഭാഗത്തിൽ നിങ്ങൾക്ക് ഐഡി കാണാൻ കഴിയും.
ഈ ഓപ്ഷൻ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്.
UAEICP ആപ്പ് ഉപയോഗിക്കുക (ആപ്പിളിലും ആൻഡ്രോയിഡിലും ലഭ്യമാണ്)
UAEICP ആപ്പ് ഉപയോഗിക്കുന്നവർക്ക് അവരുടെ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും:
നിങ്ങളുടെ യുഎഇ പാസ് അക്കൗണ്ട് (UAE Pass account) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഹോംപേജിൽ നിന്ന് 'എമിറേറ്റ്സ് ഐഡി' സെലക്ട് ചെയ്യുക.
നിങ്ങളുടെ ഡിജിറ്റൽ എമിറേറ്റ്സ് ഐഡി കാണാൻ നിങ്ങളുടെ പേരിൽ വിരൽ അമർത്തുക.
ഓഫ്‌ലൈനായി ഐഡി ഫോണിൽ ലഭിക്കുന്നതിന് പിഡിഎഫ് (PDF) ഡൗൺലോഡ് ചെയ്യാനും കഴിയും.
എല്ലാ സ്മാർട്ട്‌ഫോണുകളിലും, ഐഡി. പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്‌ത് സേവ് ചെയ്യാം, അതിന് ശേഷം ഐഡി നിങ്ങളുടെ ഫോണിൽ നിന്ന് നേരിട്ട് അപ്‌ലോഡ് ചെയ്യുകയോ അറ്റാച്ചുചെയ്യുകയോ ചെയ്യണമെങ്കിൽ ഇത് ഉപയോഗപ്രദമാകും.
ഇത് നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ സുരക്ഷിതമായ പകർപ്പ് നൽകുന്നു, ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പോലും ഇത് ഉപയോഗിക്കാൻ കഴിയും.
താൽക്കാലിക എമിറേറ്റ്സ് ഐഡി ലഭിക്കുന്നതിനായി ക്യുആർ കോഡ് സൃഷ്ടിക്കുക
നിങ്ങളുടെ എമിറേറ്റ്സ് ഐഡി കാലഹരണപ്പെട്ടതോ ഇപ്പോഴും പ്രോസസ്സ് ചെയ്യുന്നതോ ആണെങ്കിൽ, UAEICP ആപ്പ് വഴി ക്വിക്ക് റെസ്‌പോൺസ് (QR) കോഡ് സൃഷ്ടിക്കാൻ കഴിയും, ഇത് ഇടപാടുകൾക്കോ സർക്കാർ സേവനങ്ങൾക്കോ ഇടയിൽ കൺഫർമേഷനായി നിങ്ങളുടെ ഐഡി താൽക്കാലികമായി നൽകാൻ സഹായിക്കുന്നു.
UAEICP ആപ്പ് തുറന്ന് ഹോം സ്‌ക്രീനിൽ ‘എമിറേറ്റ്‌സ് ഐഡി QR കോഡ്’ വിരൽ അമർത്തുക
നിങ്ങൾക്ക് ഇഷ്ടപ്പെട്ട കൺഫർമേഷൻ രീതി സെലക്ട് ചെയ്യുക
മൊബൈൽ നമ്പർ പ്രകാരം നിങ്ങളുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ ഏകീകൃത നമ്പർ നൽകുക.
വ്യക്തിഗത വിവരങ്ങൾ പ്രകാരം നിങ്ങളുടെ ദേശീയത, പാസ്‌പോർട്ട് തരം, പാസ്‌പോർട്ട് നമ്പർ, ജനനത്തീയതി, സ്‌പോൺസർ നമ്പർ എന്നിവ നൽകുക (നിങ്ങൾക്ക് ആശ്രിതർ ഇല്ലെങ്കിൽ '0' എന്ന് നൽകുക).
നിങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുക.
സിസ്റ്റം നിങ്ങളുടെ എമിറേറ്റ്സ് ഐഡി വിശദാംശങ്ങൾ അടങ്ങിയ ഒരു ക്യുആർ കോഡ് സൃഷ്ടിക്കും.
ക്യുആർ കോഡിന് താഴെ നിങ്ങളുടെ എമിറേറ്റ്സ് ഐഡി നമ്പർ, ഏകീകൃത നമ്പർ, കാലഹരണ തീയതി എന്നിവയും കാണാനാകും.
നിങ്ങളുടെ എമിറേറ്റ്സ് ഐഡി ആവശ്യമുള്ള സർക്കാർ വകുപ്പുകൾക്കോ സ്ഥാപനങ്ങൾക്കോ ഈ ക്യുആർ (QR) കോഡ് സ്കാൻ ചെയ്യാൻ കഴിയും. നിങ്ങളുടെ ഫിസിക്കൽ കാർഡിനായി കാത്തിരിക്കുമ്പോൾ ഇതൊരു താൽക്കാലിക സംവിധാനമായി ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ എമിറേറ്റ്സ് ഐഡിയിലേക്ക് ഡിജിറ്റൽ ആക്‌സസ് ഉണ്ടായിരിക്കുന്നത്, നിങ്ങളുടെ ഫിസിക്കൽ കാർഡ് ലഭ്യമല്ലാത്തപ്പോൾ പോലും അവശ്യ സേവനങ്ങളും സർക്കാർ ഇടപാടുകളും നടത്താൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടാലും, അത് പുതുക്കിക്കൊണ്ടിരിക്കുകയാണെങ്കിലും, ഈ ഡിജിറ്റൽ സംവിധാനം നിങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി വേഗത്തിൽ ലഭിക്കുന്നതിന് സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates