യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

യു എ ഇയിലെ പത്ത് ജീവനക്കാരിൽ ആറു പേരും എ ഐ സേവനങ്ങൾ ഉപയോഗിച്ചാണ് അവരുടെ ജോലികൾ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്.
UAE AI jobs
UAE Tops Global AI Usage in Workplaces @zeeshanusmani
Updated on
1 min read

ദുബൈ: ജോലി സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് യു എ ഇ. നിർമ്മിത ബുദ്ധി ഉപയോഗത്തെക്കുറിച്ചുള്ള മൈക്രോസോഫ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് യു എ ഇ ഒന്നാം സ്ഥാനത്ത് എത്തിയത്. 'എ ഐ ഫോർ ഗുഡ് ലാബ്' എന്ന റിപ്പോർട്ട് പ്രകാരം യു എ ഇയിൽ ജോലി ചെയ്യുന്ന 59.4% പേരും എ ഐ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ട്.

UAE AI jobs
ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് സൗജന്യമായി പഠിക്കാം, ഐ സി ടി ആർ ഡി സ‍ർട്ടിഫിക്കറ്റ് നേടാം

അതായത് യു എ ഇയിലെ പത്ത് ജീവനക്കാരിൽ ആറു പേരും എ ഐ സേവനങ്ങൾ ഉപയോഗിച്ചാണ് അവരുടെ ജോലികൾ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്.

30ലേറെ രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ രണ്ടാം സ്ഥാനത്തുള്ളത് സിംഗപ്പൂർ ആണ്. 58.6% ആളുകൾ ജോലി സ്ഥലങ്ങളിൽ ചാറ്റ് ജി പി ടി, മിഡ്‌ ജേർണി, സോഫ്റ്റ്‌ കോ പൈലറ്റ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

UAE AI jobs
എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും യു എ ഇ മുന്നിലാണ്. ആഗോളതലത്തിലെ കണക്കിൽ 97 ശതമാനം യു എ ഇ നിവാസികളും നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഇഷ്ടപ്പെടുന്നവരാണ്. 

UAE AI jobs
പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

എ ഐ ഉപയോഗിച്ചുള്ള നിരവധി പദ്ധതികൾ ഇതുവരെ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ യു എ ഇ ഒരു ഡിജിറ്റൽ ഹബ്ബ് ആക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നത് എന്നതിന്റെ സൂചനയാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട്.

Summary

Gulf news: UAE Tops Global Workplace AI Adoption with Nearly 60 Percent of Employees Using AI Tools, Microsoft Report Reveals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com