അബുദാബി: അബുദാബി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയ ഒരാളെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മുഴുവൻ ചർച്ചയും. വന്നത് ഒരു സാധാരണകാരനല്ല, ഒരു രാജാവാണ്. രാജാവിന്റെ കൂടെ വന്നവരുടെ എണ്ണമാണ് എല്ലാവരെയും ഞെട്ടിച്ചത്.
15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍. ഇവരെല്ലാം ഒരുമിച്ച് എയർ പോർട്ടിൽ വന്നിറങ്ങിയതോടെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരടക്കം അകെ കൺഫ്യൂഷനിൽ ആയി. സുരക്ഷയുടെ ഭാഗമായി മൂന്ന് ടെർമിനലുകൾ അധികൃതർ അടച്ചിടുകയും ചെയ്തു.
ഈ വൈറല്‍ വിഡിയോയിലെ താരം സ്വാസിലന്‍ഡ് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന എസ്വാറ്റിനി എന്ന രാജ്യത്തെ രാജാവാണ്. കിങ് എംസ്വാറ്റി മൂന്നാമന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.
ആഫ്രിക്കയില്‍ രാജവാഴ്ച ശേഷിക്കുന്ന അവസാനത്തെ രാജ്യങ്ങളിലൊന്നാണ് എസ്വാറ്റിനി. ഇക്കഴിഞ്ഞ ജൂലൈ പത്താം തീയതിയാണ് രാജാവ് യു എ ഇ സന്ദര്‍ശനത്തിനെത്തിയത്. പ്രൈവറ്റ് ജെറ്റിൽ പരമ്പരാഗത വേഷം ധരിച്ചാണ് അദ്ദേഹം അബുദാബിയിലെത്തിയത്.
പുള്ളിപ്പുലി പ്രിന്റുള്ള പരമ്പരാഗത വേഷമാണ് അദ്ദേഹം ധരിച്ചിരുന്നത്. രാജാവിന്റെ 15 ഭാര്യമാരും ആഫ്രിക്കന്‍ വേഷങ്ങളായിരുന്നു ധരിച്ചിരുന്നത്. അദ്ദേഹത്തിനെ സ്വീകരിക്കാൻ എത്തിയ എസ്വാറ്റിനിയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ വേഷവും സമാനമായിരുന്നു.
സാമ്പത്തിക കരാറുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആണ് രാജാവ് യു എ ഇയിൽ എത്തിയത്. എന്നാൽ ആ വിഷയങ്ങളൊന്നുമല്ല ചർച്ചയായത്, മറിച്ച് എംസ്വാറ്റി മൂന്നാമന്റെ രാജകീയ ജീവിതമാണ്.
എംസ്വാറ്റി മൂന്നാമന് 30 ഭാര്യമാരാണുള്ളത്. എന്നാല്‍ അബുദാബി വിമാനത്താവളത്തിലെത്തിയത് 15 ഭാര്യമാര്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. 35 കുട്ടികളും ഇദ്ദേഹത്തിനുണ്ട്.
എംസ്വാറ്റി മൂന്നാമന്റെ പിതാവിന് 125 ഭാര്യമാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിൽ 210 കുട്ടികളും ആയിരം പേരക്കുട്ടികളുമുണ്ടെന്നാണ് കണക്കുകൾ.
രാജ്യത്ത് എല്ലാ വർഷവും നടക്കുന്ന പരമ്പരാഗത ചടങ്ങിൽ ഒരാളെ ഭാര്യയായി സ്വീകരിക്കണമെന്നൊരു ആചാരമുണ്ട്. അത് കൊണ്ടാണ് ഭാര്യമാരുടെ എണ്ണം വർധിക്കുന്നത്. എംസ്വാറ്റി മൂന്നാമന്‍ 1986 മുതല്‍ എസ്വാറ്റിനി ഭരിക്കുന്ന രാജാവാണ്. ലോകത്തിലെ അതിസമ്പന്നനായ രാജാക്കന്മാരിൽ ഒരാളാണ് എംസ്വാറ്റി മൂന്നാമന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates