Kuwait PACI
Kuwait PACI Orders 546 Residents to Update Addresses Within One Month@AskAboutKwt

മേൽവിലാസം മാറ്റിയില്ലേ?, 100 ദി​നാ​ർ പിഴ ഒഴിവാക്കാൻ ഇതാണ് അവസരം

ഒരു മാസത്തിനുള്ളിൽ മേൽവിലാസം മാറ്റിയില്ലെങ്കിൽ ഈ വ്യക്തികൾ പിഴയും തുടർ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Published on

കുവൈത്ത് സിറ്റി: താമസ സ്ഥലം മാറിയിട്ടും രേഖകളിൽ നിന്ന് പഴയ മേൽവിലാസം മാറ്റാത്തവരുടെ പട്ടിക പുറത്ത് വിട്ട് കുവൈത്ത്. 546 പേ​രു​ടെ വിവരങ്ങളാണ് ഗസറ്റിലൂടെ അധികൃതർ പങ്ക് വെച്ചത്. തുടർ നടപടികൾ ഒഴിവാക്കാൻ ഒരു മാസത്തിനുള്ളിൽ ഈ വ്യക്തികളുടെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മേൽവിലാസം ഉൾപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കി.

Kuwait PACI
ഷോപ്പിങ് മാളുകളിലെ കൂട്ടത്തല്ല്; പ്രവാസികളെയടക്കം പിടികൂടി കുവൈത്ത് പൊലീസ്

ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നേ​രി​ട്ടോ സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യോ വിവരങ്ങൾ ഉൾപ്പെടുത്താം. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ (പാ​സി) ഔ​ദ്യോ​ഗി​ക ഗ​സ​റ്റാ​യ കു​വൈ​ത്ത് അ​ലി​യൂ​മിൽ വഴി വ്യക്തികളുടെ പേര് വിവരങ്ങൾ കാണാൻ കഴിയും. ഒരു മാസത്തിനുള്ളിൽ മേൽവിലാസം മാറ്റിയില്ലെങ്കിൽ ഈ വ്യക്തികൾ പിഴയും തുടർ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Kuwait PACI
60 കഴിഞ്ഞ മാതാപിതാക്കൾക്ക് വിസയില്ലേ? അപേക്ഷിച്ചവര്‍ക്ക് നിരാശ

ഈ വ്യക്തികൾ താമസിച്ചിരുന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ സാഹചര്യത്തിലും, വീട്ടുടമയുടെ അഭ്യർത്ഥന പ്രകാരവുമാണ് 546 പേരുടെ വിവരങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. പു​തി​യ വി​ലാ​സം അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ത്തത് 100 ദി​നാ​ർ പി​ഴ ചുമത്താവുന്ന കുറ്റമാണ്.

കുവൈത്തിൽ താമസിച്ചിരുന്ന ഒരു വ്യക്തി മറ്റൊരു രാജ്യത്തേക്ക് താമസം മാറിയാൽ ആ വിവരങ്ങളും നിരബന്ധമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Kuwait PACI Orders 546 Residents to Update Addresses Within One Month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com