ഷോപ്പിങ് മാളുകളിലെ കൂട്ടത്തല്ല്; പ്രവാസികളെയടക്കം പിടികൂടി കുവൈത്ത് പൊലീസ്

മാളുകൾ കേന്ദ്രികരിച്ചു ചില സംഘങ്ങൾ അക്രമണം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Kuwait visa
Mall Fights and Public Misconduct Trigger Arrests and Deportations in KuwaitKuwait police
Updated on
1 min read

കുവൈത്ത് സിറ്റി: രാജ്യത്തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാഗമായി കർശന നടപടി സ്വീകരിച്ചു കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ മാളുകളിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Kuwait visa
60 കഴിഞ്ഞ മാതാപിതാക്കൾക്ക് വിസയില്ലേ? അപേക്ഷിച്ചവര്‍ക്ക് നിരാശ

മാളുകൾ കേന്ദ്രികരിച്ചു ചില സംഘങ്ങൾ അക്രമണം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സം​ഘ​ർ​ഷ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്‌ത പ്ര​വാ​സി​ക​ൾ അ​ട​ക്കമുള്ള 20 പേരെയാണ് അറസ്റ്റ് ചെയ്‌തത്.

Kuwait visa
ഇനി മുതൽ വിദേശികൾക്കും ഭൂമി വാങ്ങാം; മാറി ചിന്തിച്ചു കുവൈത്ത്, നേട്ടം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക്

പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ച്ച​ കുറ്റത്തിന് നാ​ല് പേ​രെ​യും മാളുകളിൽ സിഗരറ്റ് വലിച്ചതിന് മറ്റ് നാല് പേരെയും ക​സ്റ്റ​ഡി​യി​ലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് കത്തി അടക്കമുള്ള മാരകായുധങ്ങളും പിടിച്ചെടുത്തയായി പൊലീസ് വ്യക്തമാക്കി.

Kuwait visa
കുവൈത്തിൽ വീണ്ടും വ്യാജ മദ്യ വേട്ട; പ്രവാസികൾ അറസ്റ്റിൽ (വിഡിയോ)

അറസ്റ്റ് ചെയ്ത പ്രവാസികളെ തുടർ നടപടികൾക്ക് ശേഷം നാടുകടത്തും. പൊതു ജന സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി തുടർന്നും കർശനമായ പരിശോധനകൾ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രി​മി​ന​ൽ സു​ര​ക്ഷ വി​ഭാ​ഗം, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ​രി​സ്ഥി​തി പൊ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Summary

Gulf news: Mall Fights and Public Misconduct Trigger Arrests and Deportations in Kuwait.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com