ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ യുഎഇയിലെ മൂന്ന് ഇന്ത്യൻ പ്രവാസികൾക്കൊപ്പം ഭാഗ്യസമ്മാനങ്ങളെത്തി. ഒരു ആഡംബര കാറും രണ്ട് ആഡംബര മോട്ടോർ സൈക്കിളുകളും നേടിയത് ഇവരാണ്. അതിലൊരാൾ മലയാളിയായ വീട്ടമ്മയും.മറ്റ് രണ്ട് പേരിൽ ഒരാൾ പ്രിന്റിങ് മേഖലയിൽ ജോലി ചെയ്യുന്നയാളും മറ്റേയാൾ മാർക്കറ്റിങ് എക്സിക്യൂട്ടീവുമാണ്.
ജൂലൈ 27 ന് ഓൺലൈനായി വാങ്ങിയ 0814 എന്ന ടിക്കറ്റ് നമ്പറിൽ 1929 സീരീസിൽ ബിഎംഡബ്ല്യു 740i എം സ്‌പോർട് (ടാൻസാനൈറ്റ് ബ്ലൂ മെറ്റാലിക്) നേടിയത് നദീറ നൗഷാദ് എന്ന 35 വയസ്സുള്ള വീട്ടമ്മയാണ്.
ടിക്കറ്റ് നദീറയുടെ പേരിലാണ് എടുത്തതെങ്കിലും , ദുബായിൽ താമസിക്കുന്ന പ്രവാസിയായ ഭർത്താവാണ് അത് വാങ്ങിയത്. അദ്ദേഹവും 14 സുഹൃത്തുക്കളുമായി ചേർന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്.
“ദുബായ് ഡ്യൂട്ടി ഫ്രീക്ക് വളരെ നന്ദി. ഈ കാർ വിറ്റു ലഭിക്കുന്ന പണം ഞങ്ങൾക്കെല്ലാവർക്കും വലിയ സഹായമായിരിക്കും,” സമ്മാനവിജയി ആണെന്ന് അറിയിച്ചപ്പോൾ അദ്ദേഹം സംഘാടകരോട് പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അബുദാബിയിൽ താമസിക്കുന്ന 44 വയസ്സുള്ള ബിനോയ് രാമചന്ദ്രൻ, ഓഗസ്റ്റ് ആറിന് വാങ്ങിയ ടിക്കറ്റ് നമ്പർ 0872 വഴി സീരീസ് 633 ൽ ഒരു BMW R12 NineT (719 ) മോട്ടോർബൈക്ക് സമ്മാനമായി ലഭിച്ചത്.
മൂന്ന് വർഷമായി നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന ബിനോയ്, ഒരു അന്താരാഷ്ട്ര ഉപഭോക്തൃ ബ്രാൻഡിന്റെ മാർക്കറ്റിങ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്.
ദുബൈയിൽ താമസിക്കുന്ന 32 കാരനായ പ്രജ്വൽ ഷെട്ടി, ഓഗസ്റ്റ് എട്ടിന് വാങ്ങിയ 0956 എന്ന ടിക്കറ്റ് നമ്പറുള്ള സീരീസ് 634 ലെ BMW S 1000 R ബൈക്ക് ലഭിച്ചത്. ആറ് വർഷമായി സ്ഥിരമായി ഡ്യൂട്ടിഫ്രീയിൽ ടിക്കറ്റ് എടുക്കുന്ന ഷെട്ടി അൽ ഖുവോസിലെ ഒരു പ്രിന്റിങ് കമ്പനിയിൽ ജോലി ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
