ഷാർജ: ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മലീഹയിൽ നിന്ന് ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് റോഡ് തിങ്കളാഴ്ച വരെ അടച്ചിടുമെന്ന് ഷാർജ പൊലീസ്.
ശനിയാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയായിരിക്കും റോഡ് അടച്ചിടുക. യാത്രക്കാർ ബദൽ റൂട്ടുകൾ വഴി സഞ്ചരിക്കണമെന്നും അധികൃതർ അറിയിച്ചു.
യു എ ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു താത്കാലിക പാലം അടുത്തിടെ നിർമ്മാണം ആരംഭിച്ചിരുന്നു. അത് വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ടിയാണ് റോഡുകൾ അടച്ചിടുന്നത്. യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താനായി യാത്രകൾ നേരത്തെ ആരംഭിക്കണമെന്നും, അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് മറ്റ് റോഡുകളിലൂടെ സഞ്ചരിക്കണമെന്നും ഷാർജ പൊലീസ് അറിയിച്ചു.
ഇത്തിഹാദ് റെയിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . 17 വർഷം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. പദ്ധതി നടപ്പിലായാൽ അബുദാബിയിൽ നിന്ന് ദുബൈയിലേക്ക് 30 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ സാധിക്കും. ഇത് യു എ എയുടെ ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates